റോയ് ഫിലിപ് അന്തരിച്ചു


പത്തനംതിട്ട ∙ മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയ് ഫിലിപ് (58) അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു മനോരമ പത്തനംതിട്ട ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. 1.30 നു പ്രക്കാനത്തെ വസതിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ 10.30നു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11.30നു പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ.

മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയ് 2011 ൽ പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററായി. 2017 മുതൽ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററാണ്. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1987 ലാണ് മലയാള മനോരമ പത്രാധിപ സമിതിയിൽ ചേർന്നത്.

പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി.സി.ഫിലിപ്പോസിന്റെയും (മുൻ റെയിൽവേ ഉദ്യോഗസ്ഥൻ) കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തൻപുരയ്ക്കൽ ലീലാമ്മയുടെയും മകനാണ്. കുമ്പളാംപൊയ്‌ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ.ഏബ്രഹാമിന്റെ മകൾ സൂസൻ (ജിജ) ആണു ഭാര്യ. മക്കൾ: ആൻ റോയ് ഫിലിപ് (അസി.മാനേജർ, ഫെഡറൽ ബാങ്ക്, പുണെ), ഫിലിപ് റോയ് (ഐഡിഎ‌‌ഫ്‌സി ഫസ്റ്റ് ബാങ്ക്, കൊച്ചി). മരുമകൻ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് അരുൺ ചെറിയാൻ വർക്കി (സോഫ്റ്റ്‌വെയർ എൻജിനീയർ, സ്ല‌ംബർഗർ, പുണെ).