അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല: പ. കാതോലിക്ക ബാവ

Speech by HH Baselius Marthoma Mathews III at Paulose Mar Pachomios Salem Bhavan, Mavelikara

അശരണരെയും നിരാലംബരേയും കരുതുന്നതിനപ്പുറം മറ്റൊരു സ്നേഹമില്ല എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മാവേലിക്കര ഭദ്രാസനത്തിലെ മാനസീക രോഗ പുനരധിവാസ കേന്ദ്രമായ മാർ പക്കോമിയോസ് ശാലേം ഭവനിൽ കാർഷികോദ്യാന ശാലേം നൂറ് മേനി കാർഷിക പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു ബാവ തിരുമേനി. ചുറ്റുമുള്ള നിരാലംബരെ തിരിച്ചറിഞ്ഞ് അവരെ സഹായിക്കണ്ടത് നമ്മുടെ കടമയെന്നും, സഹോദരൻ പദ്ധതിയിലൂടെ നിരവധി പേർക്ക് സഹായം നൽകുവാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ പങ്കുവെച്ചു.