ഫാ. മോഹൻ ജോസഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി ( PRO ) നിയമിതനായ ഫാ മോഹൻ ജോസഫ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയിൽ നിന്നും കല്പന പാമ്പാടി ദയറായിൽ വെച്ചു ഏറ്റുവാങ്ങി. ഫാ മോഹൻ ജോസഫ് താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ വികാരിയും കോട്ടയം ചെറിയപള്ളി ഇടവകാംഗവും ആണ് . പരി.ശുദ്ധ സഭയുടെ സ്കൂളുകളുടെ സെക്രട്ടറി , സഭയുടെ പി ആർ ഒ എന്നീ ചുമതലകൾ വഹിച്ചിരുന്നു.