അംശവസ്ത്രങ്ങളിൽ ഐക്കണുകൾ ഉപയോഗിക്കുവാൻ പാടില്ല എന്ന് പ. എപ്പിസ്ക്കോപ്പൽ സുന്നഹദോസ്

കോർ എപ്പിസ്കോപ്പാമാർ ആരാധനാ സമയങ്ങളിലും അല്ലാതെയും പനാഗിയായും, കൈയിൽ സ്ലീബായും ഉപയോഗിക്കുന്നത് അനുവദനീയമല്ല. സാധാരണ സമയങ്ങളിൽ വെളുത്ത കുപ്പായവും ചുവന്ന ഇടക്കെട്ടും കുരിശുമാലയും ധരിക്കാവുന്നതാണ്.

റമ്പാന്മാര്‍ ലോഹങ്ങള്‍ കൊണ്ടുള്ള കുരിശുമാലകള്‍ ആരാധനയില്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ല.

മേൽപ്പട്ടക്കാർ കോര്‍ എപ്പിസ്കോപ്പാമാർ, റമ്പാന്മാർ, വൈദികർ എന്നിവർ ആരാധനയ്ക്ക് ഉപയോഗിക്കുന്ന അംശവസ്ത്രങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന അലങ്കാരങ്ങൾ അല്ലാതെ (കുരിശ്, പ്രാവ്, കുഞ്ഞാട്, മുന്തിരി, ഗോതമ്പ്) ഐക്കണുകളോ മറ്റു ചിത്രങ്ങളോ തുന്നിച്ചേർക്കാൻ പാടുള്ളതല്ല.

(2021 ഓഗസ്റ്റ് സുന്നഹദോസ് നിശ്ചയം)

വര… തോമസ് പി മുകളിലച്ചൻ

അംശവസ്ത്രങ്ങളിൽ ഐക്കണുകൾ ഉപയോഗിക്കുവാൻ പാടില്ല എന്ന പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ 2021 ആഗസ്റ്റ് മാസത്തിലെ തീരുമാനമാണ് വരയുടെ പശ്ചാത്തലം.