ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം ശനിയാഴ്ച

കാലിഫോര്‍ണിയ: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് കാലിഫോര്‍ണിയയിലെ സാന്‍ ലോറന്‍സോയിലുള്ള ഗ്രിസം ചാപ്പല്‍ ആന്‍ഡ് മോര്‍ച്ചറിയില്‍വച്ച് നടക്കും.

വൈദികരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 25 പേര്‍ക്കുമാത്രമേ വ്യൂവിംഗില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. പൊതുദര്‍ശനം സോഷ്യല്‍ മീഡിയയില്‍ സംപ്രേഷണം ചെയ്യും.

മൃതദേഹം ദഹിപ്പിക്കണമെന്ന ജോയന്‍റെ ആഗ്രഹപ്രകാരം സാന്‍ ലോറെന്‍സോയില്‍ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം കുമരകത്തുള്ള കുടുംബകല്ലറയില്‍ അടക്കം ചെയ്യും.

മാര്‍ച്ച് 8 തിങ്കളാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം 8-ന് അനുശോചനയോഗം സൂം പ്ലാറ്റ്ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്.