അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരെ മലങ്കര സഭ ഹർജി നൽകി

കോതമംഗലം പള്ളി കേസിൽ കള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിന് എതിരെ അഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിന് എതിരെ മലങ്കര സഭ ഹൈകോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം ആകാത്ത കാര്യങ്ങളിൽ തീരുമാനം ആയി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തക്കവണ്ണം കള്ള സത്യവാങ്മൂലം നൽകി എന്നത് ആർക്കും ബോധ്യമാകുന്ന കാര്യം ആണെന്നും നിയമ വാഴ്ച അട്ടിമറിക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു എന്നും പരാതികൾ ഉയരുന്ന പാശ്ചാത്തലത്തിൽ വളരെ ഗൗരവത്തോടെ ആണ് സഭ ഈ വിഷയത്തെ കാണുന്നത്.