മാർ ബസേലിയോസ് മൂവ്മെന്റിന്റെ വേർച്ച്വൽ കൺവൻഷൻ ‘അനുഗ്രഹധ്വനി’ ജൂലൈ 31 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനെ അനുസ്മരിക്കുന്ന പരിശുദ്ധ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച്‌ 2020 ജൂലൈ 31 മുതൽ ആഗസ്റ്റ്‌ 14 വരെ എല്ലാ ദിവസവും വൈകിട്ട്‌ 7 മണി മുതൽ (ഇന്ത്യൻ സമയം രാത്രി 9.30) സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ വൈദീകശ്രേഷ്ടരും നേതൃത്വം നല്കുന്ന വചനശുശ്രൂഷ `അനുഗ്രഹധ്വനി` വേർച്ച്വൽ കൺവൻഷൻ ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തിനായി സോഷ്യൽ മീഡിയ സംവിധാനങ്ങളിൽ കൂടി നടത്തപ്പെടുന്നു.

കോവിഡ്‌-19 എന്ന മഹാമാരി മൂലം ലോകം മുഴുവനും പ്രതിസന്ധിയിലായിരിക്കുന്ന വേളയിൽ, പരിശുദ്ധ ദൈവമാതാവിൽ ശരണപ്പെട്ട്‌; നോമ്പാനുഷ്ഠാനങ്ങളോടെ ഈ വചനശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഏവരേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.