കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2020 ജനുവരി 21, 22, 23, 24 തീയതികളില്‍ നടക്കും.

പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 21, 22, 23, 24 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഇടവകയിലെ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കൽ, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ്, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, വച്ചൂട്ട്, വാദ്യമേള പ്രകടനം, മാർഗം കളി, പരിചമുട്ടുകളി, മ്യൂസിക്കൽ നൈറ്റ് 20-20, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.

ജനുവരി 21 രാവിലെ 8നു നടക്കുന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.തുടർന്ന് വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7 റാസ കറ്റാനം കൊച്ചു പള്ളിയിൽ നിന്നും ആരംഭിക്കും.

22 ന് രാവിലെ 8നു നടക്കുന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭി. സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.10.30 നു നേർച്ച വിളമ്പ്‌ തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന. വൈകിട്ട് 5.30നു സന്ധ്യാ നമസ്ക്കാരം, 6നു ചെമ്പെടുപ്പ് , 7നു റാസ പള്ളിയിൽ നിന്നും ആരംഭിച്ചു കറ്റാനം കണ്ണങ്കര,നമ്പുകുളങ്ങര കോയിക്കൽ ജംഗ്‌ഷൻ വഴി തിരികെ പള്ളിയിൽ എത്തിച്ചേരും.

23 ന് രാവിലെ 8നു നടക്കുന്ന വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ.എബ്രഹാം മാർ സേറാഫീം മെത്രാപ്പോലീത്താ എന്നിവര്‍ നേത്യത്വം നല്‍കും. വൈകിട്ട് 4 മണി മുതൽ വാദ്യമേള പ്രകടനം, വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7നു റാസ പള്ളിയിൽ നിന്നും ആരംഭിച്ചു ഭരണിക്കാവ് കുറത്തികാട് ഭാഗം വഴി തിരികെ പള്ളിയിൽ എത്തിച്ചേരും.

പെരുന്നാൾ അവസാന ദിവസമായ 24 ന് രാവിലെ 8നു വി. മൂന്നിന്മേൽ കുര്‍ബ്ബാന തുടർന്ന് കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും. വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി, മാർഗ്ഗം കളി, 6 നു സന്ധ്യാ നമസ്ക്കാരം. 7 മണി മുതൽ മ്യൂസിക്കൽ T-20നൈറ്റ്, ആകാശ ദീപകാഴ്ച

പെരുന്നാൾ തത്സമയം കാണുവാൻ സന്ദർശിക്കുക Kattanam Valiyapally – St. Stephen’s Orthodox Syrian Churchwww.ocymkattanam.org