‘ജി.എസ്‌.എൽ. 2019’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്‌ ഗ്രിഗോറിയൻ സോക്കർ ലീഗ്‌ (ജി.എസ്‌.എൽ. 2019) ഫുട്ബോൾ മത്സരം ജലീബ്‌ അൽ നിബ്രാസ്‌ അറബിക്‌ സ്ക്കൂളിൽ വെച്ച്‌ നടത്തപ്പെട്ടു.

 ഷീൽഡ്സ്‌ യുണൈറ്റഡ്‌ എഫ്‌.സി., സ്കൈലാർക്ക്‌ എഫ്‌.സി. കുവൈറ്റ്‌, അബ്ബാസിയാ അച്ചായൻസ്‌, സ്പാർട്ടൻ കുവൈറ്റ്‌ എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഷീൽഡ്സ്‌ യുണൈറ്റഡ്‌ ‘ജി.എസ്‌.എൽ 2019’ ട്രോഫി കരസ്ഥമാക്കി. സ്കൈലാർക്ക്‌ റണ്ണേഴ്സ്‌-ആപ്പ്‌ ആയി.

 മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്ജ്‌ കിക്ക്‌-ഓഫ്‌ ചെയ്ത മത്സരത്തിൽ മുൻവികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.