രാജന്‍ വാഴപ്പള്ളിയില്‍
വാഷിംഗ്ടണ്‍ ഡിസി: ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാര്‍ഷികവും സമ്മേളനവും കാതോലിക്കദിനാചരണവും ജൂലൈ 13-ന് ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാ മാര്‍ നിക്കോളോവോസ്, സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഓ ജോണ്‍ എന്നിവര്‍ ഇടവകയുടെ പുരോഗമനത്തെ ശ്ലാഘിച്ചു പ്രസംഗിക്കുകയും പ്രശംസിക്കുകയും ചെയ്തു.
അഡ്വ. ബിജു ഉമ്മന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും പ്രതിനിധികളും പങ്കെടുത്തു. വാര്‍ഷിക സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങി