തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സി പി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 50,000 രൂപയുടെ അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുസ്‌കാരം സമ്മാനിക്കും മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും. കെ ആര്‍ മീരക്കാണ് കഴിഞ്ഞ വര്‍ഷം മുട്ടത്തു വര്‍ക്കി പുരസ്‌കാരം ലഭിച്ചത്.