ഹോസ്ഖാസ് കത്തീഡ്രലിൽ ഹാശാ ആഴച ശ്രുശൂഷകൾക്ക് മാർ യൂലിയോസ്‌ മുഖ്യകാർമികത്വം വഹിക്കും

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഹാശാ ആഴച ശ്രുശൂഷകൾക്ക് അഹമ്മദാബാദ് ഭദ്രസനാധിപൻ ഡോ. ഗീവര്ഗീസ് മാർ യൂലിയോസ്‌ മുഖ്യകാർമികത്വം വഹിക്കും. April 13 വൈകിട്ട് 6 മണിക്ക്  ഓശാന പെരുനാൾ സന്ധ്യാനമസ്കാരം.  April 14 രാവിലെ 7 മണിക്ക് പ്രഭാതനമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബാനയും, 9.30 ന് ഓശാനയുടെ പ്രത്യേക ശ്രുശൂഷയും ഉണ്ടായിരിക്കും.  April 14 മുതൽ 16 വരെ എല്ലാ  ദിവസവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.  ഏപ്രിൽ 17 മൂന്ന് മണിക്ക് കുട്ടികൾക്കായി പാപവിമോചന പഠനവും പ്രാത്ഥനയും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും പെസഹായുടെ രാത്രി നമസ്കാരവും.
ഏപ്രിൽ 18 രാവിലെ 5 മണിക്ക് പ്രഭാതനമസ്കാരവും 6 മണിക്ക് വിശുദ്ധ കുർബാനയും  വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും കാൽകഴുകൽ ശ്രുശൂഷയും ഉണ്ടായിരിക്കും
എപ്രിൽ 19ന് സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ 4 മണി വരെ ദുഃഖവെള്ളിയാഴ്ച ശ്രുശൂഷകൾ നടത്തപ്പെടും.
ഏപ്രിൽ 20ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാത്ഥന 10 മണിക്ക് വിശുദ്ധ കുർബാന  വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം.
ഏപ്രിൽ 21 രാവിലെ 5 മണിക്ക് രാത്രി നമസ്കാരം ഉയിർപ്പിന്റെ വിളംബരവും, 5.30 ന് പ്രഭാതനമസ്കാരം, 6.30 ന് ഈസ്റ്റർ ശ്രുശൂഷ, 7.30 വിശുദ്ധ കുർബാനയും തുടർന്ന് ഈസ്റ്റർ സന്ദേശം, നേർച്ചവിളമ്പും ഉണ്ടായിരിക്കും.. വികാരി ഫാ അജു എബ്രഹാം, സഹ. വികാരി ഫാ പത്രോസ് ജോയ്‌ എന്നിവർ സഹകാർമികത്വം വഹിക്കും.