മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി തർക്കത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇക്കാര്യങ്ങൾ ആഴത്തിലും സമഗ്രമായിയും പരിഗണിച്ചിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി ഹർജി തള്ളിവേ പറഞ്ഞു.