അഭിനന്ദിച്ചു

സെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺ‌ഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ ഇമ്പ്ലാന്റേഷനിലൂടെ കേൾവിയുടെയും സംസാരത്തിന്റെയും മാധുര്യം അനുഭവിച്ചറിഞ്ഞു ” സി ” ഗ്രേഡിൽ 10ാം ക്ലാസ് പരീക്ഷ പാസ് ആയ സ്‌നേഹയെയും മലങ്കര സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി  യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി അഭിനന്ദിച്ചു.

രണ്ടു കുട്ടികളെയും പൊന്നാട അണിയിച്ചു. സ്‌നേഹയുടെ ” സി ” ഗ്രേഡ് വിജയം മറ്റു കുട്ടികളുടെ “എ ” ഗ്രേഡിനേക്കാൾ അമുല്യം ആണെന്ന് തിരുമേനി പറഞ്ഞു.

മൂന്നു വയസു മാത്രം പ്രായമുണ്ടായിരുന്ന സ്‌നേഹയെയും സ്നേഹയെ പോലെ തന്നെ ബധിരയും മൂകയും ആയിരുന്ന ഒന്നര വയസു മാത്രം പ്രായമുണ്ടായിരുന്ന സച്ചുവിനെയും അനാഥരാക്കി 2003 ൽ ജീവിതം അവസാനിപ്പിച്ച അവരുടെ മാതാപിതാക്കളായ ബിനുവും ഷീജയും ഈ കുഞ്ഞുങ്ങളുടെ വിജയം കാണാനും സന്തോഷം പങ്കു വെയ്ക്കാനും ഇല്ലല്ലോ എന്ന ദുഃഖം നിലനിൽക്കുന്നു. സ്നേഹ തുളസി മണിയോടൊപ്പം 12ാം ക്ലാസ്സിൽ പഠിക്കുന്നു. 9ാം ക്ലാസ്സിൽ പഠിക്കുന്ന സച്ചു ഇന്റർനാഷണൽ റോബോട്ടിക്‌സ് കോംപെറ്റീഷനിൽ സ്റ്റേറ്റ് തലത്തിൽ നിന്നും അവാർഡ് നേടി ഫെബ്രുവരി 23, 24 തീയതികളിൽ ബാംഗ്ലൂർ വെച്ച് നടക്കുന്ന നാഷണൽ കോംപെറ്റീഷനിൽ മത്സരിക്കാൻ തയാറെടുകയാണ്. ഇവർ മൂന്നു പേരും അട്ടപ്പാടി ആശ്രമത്തിന്‍റെ മക്കളാണ്.