ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്കുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു ബാവ. അഭിരുചികള്‍ക്ക് അനുസരിച്ച് മുമ്പോട്ടു പോകുവാനുള്ള നിര്‍ബന്ധ ബുദ്ധി കുട്ടികള്‍ കാണിക്കണം എന്ന് പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനായോഗം മുന്‍ ജനറല്‍ സെക്രട്ടറി ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഡോ.എസ്.ശിവദാസന്‍ ക്ലാസ്സ് നയിച്ചു. ആത്മവിശ്വാസം നേടുവാന്‍ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോണ്‍ വര്‍ഗീസ്സ് കൂടാരത്തില്‍, ഫാ.കെ.വി.പോള്‍, പ്രൊഫ.ജേക്കബ് ജോര്‍ജ്ജ്, സനാജി., എന്നിവര്‍ പ്രസംഗിച്ചു.