അഡ്വ. തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തു നീക്കി

കോതമം​ഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു

കോതമം​ഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു #ChurchIssue #kothamangalam

Gepostet von Mathrubhumi am Donnerstag, 20. Dezember 2018

കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന നടത്താൻ എത്തിയ റമ്പാൻ തോമസ് പോളിനെ അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച മുതൽ കോതമംഗലം പള്ളി അങ്കണത്തിൽ നിലയുറപ്പിച്ച റമ്പാനെ കലക്ടറുെട നിർദേശ പ്രകാരം 26 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

ആരോഗ്യനില മോശമായതിനെ തുടർന്നാണ് റമ്പാനെ അറസ്റ്റ് ചെയ്തു നീക്കിയതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റമ്പാൻ തോമസ് പോൾ മാധ്യമങ്ങളോട് പറഞ്ഞു. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ചയാണ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രാർഥന നടത്താൻ എത്തിയ റമ്പാനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞത്. യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം കാരണം കോതമംഗലം പള്ളിക്കുള്ളിൽ പ്രവേശിക്കാൻ റമ്പാന് സാധിച്ചില്ല. ഇതേതുടർന്ന് റമ്പാൻ തോമസ് പോൾ വാഹനത്തിൽ തന്നെ രാത്രി കഴിച്ചു കൂട്ടി. ഇന്നു രാവിലെയും സുപ്രീംകോടതി നടപ്പാക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ റമ്പാൻ തയാറായില്ല.

Source