ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം കൂടുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.