അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ്

പീരുമേട് എം.ബി.സി. കോളജില്‍ വച്ച് 2018 ഡിസംബര്‍ 26, 27, 28 തീയതികളില്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ് 2018 ഡിസംബര്‍ 26 മുതല്‍ 28 വരെ പീരുമേട് മാര്‍ ബസ്സേലിയോസ് എഞ്ചിനീയറിങ് കോളേജില്‍ വച്ച് നടത്തപ്പെടും. ഡിസംബര്‍ 26-ന് രാവിലെ 11 മണിക്ക് അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസന സെക്രട്ടറി കെ. ടി. ജേക്കബ് കോര്‍-എപ്പിസ്കോപ്പ, ഇടുക്കി ഭദ്രാസന ബാലസമാജം വൈസ്പ്രസിഡന്‍റ് ഫാ. പയസ് എല്‍. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 2 മണിക്ക് വി. കുമ്പസാരംڈഎന്ന വിഷയത്തില്‍ മെര്‍ലിന്‍ ടി. മാത്യു ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ഫാ. ജിത്തു തോമസ് ചിന്താവിഷയാവതരണം നടത്തും. വൈകിട്ട് 5.30-ന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് 6.30-ന് നടക്കുന്ന കലാസന്ധ്യയ്ക്ക് എം.ബി.സി എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് സി. മുഖ്യ അതിഥി ആയിരിക്കും. 27-ന് രാവിലെ 7 മണിക്ക് ഗാനപരിശീലനം നടക്കും. 9 മണിക്ക് പ്രകൃതിയുടെ മടിത്തട്ടില്‍ڈ എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസ്സിന് ഫാ. ജോണ്‍ സ്ലീബാ ചരുവിളയും 10.30-ന് നടക്കുന്ന സെല്‍ഫി വിത്ത് ഗോഡ് എന്ന ക്ലാസ്സിന് ഫാ. ലൈജു മാത്യുവും നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 1 മണിക്ക് പ. കാതോലിക്കാ ബാവാ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളെ അനുഗ്രഹിക്കും. 2 മണിക്ക് പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് യാത്ര നടത്തും. വൈകിട്ട് 7 മണിക്ക് കൂനന്‍ കുരിശ് പളളി മാനേജര്‍ ഫാ. ബെഞ്ചമിന്‍ തോമസ് സന്ധ്യാ ദൂത് നല്‍കും. തുടര്‍ന്ന് വി.കുമ്പസാരം. 28-ന് രാവിലെ 6.30-ന് പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് അത്തിമരത്തണലില്‍ എന്ന ക്ലാസ്സിന് ഫാ. തോമസ് പി. മുകളില്‍ അടൂര്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ ഫാ. കുരുവിള പെരുമാള്‍, ഇടുക്കി ഭദ്രാസന ബാലസമാജം ജനറല്‍ സെക്രട്ടറി ആനി ജെബരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അഖില മലങ്കര ബാലസമാജം സോണല്‍തല കലാമത്സര വിജയികള്‍ക്കുളള സമ്മാനദാനം, സര്‍ട്ടിഫിക്കേറ്റ് വിതരണം, സ്നേഹവിരുന്ന് എന്നിവയോടെ ക്യാമ്പ് സമാപിക്കും.

ക്യാമ്പിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്‍റ് ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഒരിടവകയില്‍ നിന്നും 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളുമാണ് പള്ളിച്ചെലവില്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടത് എന്നും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 600 പേര്‍ക്കു മാത്രമേ ക്യാമ്പില്‍ പ്രവേശനം ഉണ്ടായിരിക്കുകയുളളുവെന്നും രജിസ്ട്രേഷന്‍ ഡിസംബര്‍ 10-ന് പൂര്‍ത്തീകരിക്കുമെന്നും അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് ഫാ. ബിജു പി. തോമസ്, ജനറല്‍ സെക്രട്ടറി ഫാ. ജിത്തു തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ ലിപിന്‍ പുന്നന്‍, ലിസി അലക്സ്, ട്രഷറാര്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.