കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു  കുടുംബ സംഗമം നവംബർ 22 വ്യാഴം  പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും.
പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി. തോമസ് , ആന്റോ ആന്റണി എം.പി., ഗുരു രത്‌നം ഫാ. ടി.ജെ. ജോഷ്വ എന്നിവർ മുഖ്യാതിഥികളാകും.
ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരും  ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിക്കണമെന്ന് വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 18 ന് നടത്താനിരുന്ന പരിപാടി പ്രളയ ദുരിതത്തെ തുടർന്നാണ് മാറ്റി വച്ചത്.
വിവരങ്ങൾക്ക്  +91 99612 19908, +91 99474 53177.