ഓർത്തഡോക്സ് വൈദിക സെമിനാരി പ്രവേശനം

കോട്ടയം∙ ഓർത്തഡോക്സ് വൈദിക സെമിനാരി അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളായ ഓർത്തഡോക്സ് യുവാക്കൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോം ഡിസംബർ 30 ന് മുമ്പായി സെമിനാരി ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോമിന് 500 രൂപ MO/DD സഹിതം, പ്രിൻസിപ്പൽ, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, പോസ്റ്റ് ബോക്സ് 98, കോട്ടയം      686 001, കേരള, ഇന്ത്യ എന്ന വിലാസത്തിൽ ബന്ധപ്പെടുക. സെമിനാരി വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. Website: www.ots.edu.in