അതിജീവനത്തിൻറെ പാതയിൽ കൈത്താങ്ങായി ദുബായ് യുവജനപ്രസ്ഥാനം 

ദുബായ്: സെൻറ്.തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയിലെ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനവുമായി ചേർന്ന് പ്രളയ ബാധിതർക്കു വേണ്ടി ശേഖരിച്ച അവശ്യവസ്തുക്കൾ നിരണം വടക്കുംഭാഗം പ്രദേശത്ത് വിതരണം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹിൻറ്‌ നിർദേശപ്രകാരവും  നിരണം ഭദ്രാസനാ മെത്രപൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻറെയും  ഭദ്രാസനറിലീഫ് ആക്റ്റിവിറ്റീസ് കോഓർഡിനേറ്റർ  റവ.ഫാ. കോശി ഫിലിപ്പിൻറെയും (ബിജു അച്ചൻ)  നേതൃത്വത്തിൽ യുവജനപ്രസ്ഥാനംഗങ്ങൾ സ്ഥലത്തു സാധനങ്ങൾ കിറ്റുകളായി വിതരണം ചെയ്തു.
വസ്ത്രങ്ങൾ,ശുചികരണ വസ്തുക്കൾ  തുടങ്ങിയവ ദുബായ് ഇടവകാഗംങ്ങളിൽ നിന്നും ശേഖരിച്ച് കാർഗോ മാർഗം നാട്ടിലെത്തിക്കുകയായിരുന്നു. തിരുവല്ല ബഥനി അരമനയിൽ വച്ച് ഭദ്രാസന യുവജനപ്രസ്ഥാനംഗങ്ങൾ ഓരോ കുടുംബങ്ങൾക്കും ആവശ്യമായ കിറ്റുകളായി വേർതിരിച്ച് സ്ഥലത്തെത്തിച്ചു. പ്രളയം ഏറെ ദുരിതം വരുത്തിവച്ച പ്രദേശത്ത്  ജാതിമത ഭേദമന്യേ ഏകദേശം നൂറോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം കൈത്താങ്ങായി. റവ.ഫാ. അലക്സാണ്ടർ എബ്രഹാം, മാത്തുള്ള ചാക്കോ, സിനു സജി തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുബായ് യുവജന പ്രസ്ഥാനത്തിനു വേണ്ടി റവ.ഫാ.നൈനാൻ ഫിലിപ്പും  ഭാരവാഹികളും നന്ദി അറിയിച്ചു