പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും , അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. നവംബര്‍ 7 ബുധന്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അനുസ്മരണ പ്രസംഗം നടത്തും, തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം. 8-ാം തീയതി വ്യാഴാഴ്ച്ച രാവിലെ 6.30-ന് പ്രഭാതനമസ്ക്കാരം, 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് കൈമുത്ത്, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്. തുടര്‍ന്ന് 10 മണിക്ക് ജനുവരി 2,3 തീയതികളില്‍ നടത്തപ്പെടുന്ന ദേവലോകം പെരുന്നാളിനെക്കുറിച്ചളള ആലോചനായോഗം നടക്കുമെന്ന് മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.