സ്ത്രീപ്രാതിനിധ്യം / ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

ഭാരതത്തില്‍ സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, സ്ത്രീ ശക്തീകരണം എന്നീ ചിന്താധാരയില്‍ വിവിധ സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങള്‍ ഉണ്ട്. സ്ത്രീപക്ഷരചനകളും സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ഏറേ ചര്‍ച്ചചെയ്യു ന്നുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ത്രീസംഘടനകളും സിദ്ധാന്തങ്ങളുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് എല്ലാതലങ്ങളിലും തുല്യപദവിയും പങ്കാളിത്തവും നല്‍കുന്നതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നിലാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ലോക സഭയിലേക്കു നടന്ന തിരഞ്ഞടുപ്പുകളുടെ ചരിത്രം (1952-2004) സ്ത്രീപ്രാതി നിധ്യത്തിന്‍റെ ‘രജതരേഖ’ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ അമ്പതുശതമാനത്തോളം വരുന്ന വനിതകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പത്തുശതമാനത്തില്‍ താഴെ മാത്രം. 1952-ലെ 499 അംഗ ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ 4.4 ശതമാനം പ്രാതിനിധ്യമാണുള്ളത്. 2004-ലെ 543 അംഗ 14-ാം ലോകസഭയിലും സ്ത്രീപ്രാതിനിധ്യം 8.3 ശതമാനം മാത്രം.

ലോകസഭയില്‍ സ്ത്രീപ്രാതിനിധ്യം 1999 (8.9), 1998 (7.9), 1996 (7.3), 1991 (7.1) ശതമാനം ആയിരുന്നു. 1977-ലെ 542 അംഗ ആറാം ലോകസഭയില്‍ സ്ത്രീപ്രാതിനിധ്യം 3.5 ശതമാനം മാത്രമായിരുന്നു. 2004-ലെ തിരഞ്ഞെടുപ്പില്‍ 67.15 കോടി വോട്ടര്‍മ്മാരില്‍ 38.74 കോടി (58%) വോട്ടുകള്‍ ചെയ്തപ്പോള്‍ 45- വനിതാ പ്രതിനിധികള്‍ക്ക് മാത്രമേ ലോകസഭയില്‍ എത്തുവാന്‍ കഴിഞ്ഞു ള്ളു. 498-ഉം പുരുഷന്മാരില്‍ നിഷ്പതമായി.

വനിതാ പ്രാതിനിധ്യത്തിനായി മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലാ എന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് 1996-ല്‍ 49 വനിതകള്‍ക്ക് സ്ഥാനാര്‍ത്തിത്വം നല്‍കി. ഇതില്‍ 16-പേര്‍ വിജയിച്ചു. (32.65%) 2004-ല്‍ 12 പേര്‍ മാത്രമേ (26.65%) വിജയിച്ചുള്ളു. ബി. ജെ. പി. 1996-ല്‍ 27 വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ 14- പേര്‍ വിജയിച്ചു (51.85%). 1999-ല്‍ 25-ല്‍ 15-ഉം (60%) 2004-ല്‍ 30-ല്‍ 10 ഉം (33.33%) വിജയിച്ചു. ഇടതുപക്ഷ കക്ഷികളും വനിതാ പ്രാതിനിധ്യത്തില്‍ പിന്നിലാണ്. 1996-ല്‍ സി. പി. ഐ. മൂന്നും സി. പി. എം. അഞ്ചും വനിത കള്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ഓരോരുത്തര്‍ മാത്രം ജയിച്ചു. 2004-ല്‍ സി. പി. ഐ. രണ്ട് വനിതകള്‍ക്ക് സ്വാനാര്‍ത്ഥിത്വം നല്‍കിയെ ങ്കിലും ആരും ജയിച്ചില്ല. സി. പി. എം. ന്‍റെ എട്ട് വനിതാസ്ഥാനാര്‍ത്ഥിക ളില്‍ അഞ്ചും (62.50%) വിജയിച്ചു.

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാഞ്ഞത് വിജയസാധ്യതയുടെ അഭാവം കണക്കാക്കിയാണ്. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക സ്ഥിതിവിവരപ്രകാരം വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പുരുഷ സ്ഥാനാര്‍ത്ഥികളേക്കാള്‍ വിജയസാധ്യത കൂടുതലാണ്. സ്ത്രീപുരുഷ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നിടത്ത് സ്ത്രീകള്‍ അധികവും വിജയിക്കുന്നു. ഇന്ത്യയില്‍ 1996-ല്‍ 6.7% സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാരുടെ ശതമാനം 3.8 മാത്രമാണ്. 1998-ല്‍ 15.7%, 1999-ല്‍ 17.3% സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാരുടെ വിജയം യഥാക്രമം 10.3%, 11.3% വുമാണ്. 2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 12.4 ശതമാനം സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാര്‍ 9.8%-ല്‍ ഒതുങ്ങുന്നു.

1957 മുതല്‍ 2006 വരെ കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യവും വിരലില്‍ എണ്ണാവുന്നതു മാത്രം. ഒന്നാം നിയമസഭയില്‍ ആറ് വനിതാ അംഗങ്ങളുണ്ടായിരുന്നു എങ്കില്‍ 11-ാം നിയമസഭയില്‍ (2001) ഒമ്പത് മാത്രം. സഭാംഗങ്ങളില്‍ 10 ശതമാനം പോലും സ്ത്രീകളായിരുന്ന ചരിത്രം ഇതുവരെ കേരള നിയമസഭയ്ക്കില്ല. ഏറ്റവും കുറവ് വനിതാ അംഗങ്ങളുണ്ടായത് 1967 ലും 1977 ലും രൂപീകരിച്ച നിയമസഭയിലായിരുന്നു. ഒരാള്‍ വീതം മാത്രം. ഏറ്റവും അധികം സ്ത്രീകള്‍ നിയമസഭയില്‍ എത്തിയത് 1996 – ലെ പത്താം നിയമസഭയില്‍. സ്ത്രീകള്‍ 13 പേര്‍. 2006 – ലെ നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യവും നാമമാത്രം.

സ്ത്രീയും പുരുഷനും കൂടി തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയാല്‍ സ്ത്രീയുടെ വിജയം സുനിശ്ചിതം എന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2001 – ലെ സെന്‍സസിന്‍ പ്രകാരം ഇന്ത്യയില്‍ 100 പുരുഷന്മാര്‍ക്ക് 93 സ്ത്രീകള്‍ ഉള്ളപ്പോള്‍ 2004-ലെ പാര്‍ലമെന്‍റ് ഭരണനിര്‍വ്വഹണ സമിതിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 8.3 ശതമാനം മാത്രം! തിരഞ്ഞെടുപ്പില്‍ 33% വനിതാ സംവരണബില്ലിനായി വാദിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും സ്ത്രീ പ്രാതിനിധ്യം എത്രമാത്രം നല്‍കിയിരിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം. സ്ത്രീകളുടെ സ്വാതന്ത്ര്യം, വിമോചനം, ശക്തീകരണം, തുടങ്ങിയ പ്രമേയങ്ങള്‍ ഇന്നും ചര്‍ച്ചകളിലും രചനകളിലും ഒതുങ്ങുന്നു.

ജനാധിപത്യ വ്യവസ്ഥയില്‍ സ്ത്രീപുരുഷ തുല്യതയ്ക്കുള്ള പോരാട്ട ത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. ജനാധിപത്യത്തിന്‍റെ സുസ്ഥിരതയ്ക്കും നീതിപൂര്‍വ്വമായ നിര്‍വ്വഹണത്തിനും സ്ത്രീപുരുഷന്മാരുടെ തുല്യവും ശക്തമായ പ്രാതിനിധ്യവും പങ്കാളിത്തവും അനിവാര്യമാണ്. അതിനാ ലാണ് സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യമില്ലാത്ത ജനാധിപത്യം നിര്‍ജ്ജവമാ ക്കുന്നത്. രാഷ്ട്രീയം, ജനാധിപത്യം, നിയമം തുടങ്ങിയ സംജ്ഞകളെല്ലാം പുരുഷന്മാരുടെ മാത്രം എന്ന കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ചരിത്രമാണ് സമൂഹത്തിനുള്ളത്.

സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതാണ് രാഷ്ട്രീയ പ്രവേശനത്തിന് വഴിത്തിരിവായത്. വോട്ടവകാശം നിരവധി പോരാട്ടങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്തു. ഇന്ത്യയില്‍ വോട്ടവകാശം 1950 ലാണ് നിലവില്‍ വന്നത്. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ 1926-ല്‍ പ്രൊവിന്‍സുകളിലെ ലജിസ്റ്റേറ്റീവ് കൗണ്‍സിലുകളില്‍ സ്ത്രീകള്‍ക്ക് മത്സരിക്കാനും വോട്ടുചെയ്യാനും അവ കാശം നല്‍കിയിരുന്നു. സരളാദേവി ചൗധറാണി, വിജയലക്ഷ്മി പണ്ഡിറ്റ്, സരോജിനി നായിഡു, കമലാദേവി ചതോപാധ്യായ, ആനി ബസന്‍റ്, മാഡം കാമ, സ്വര്‍ണ്ണകുമാരി ദേവി, മണിബെല്‍ പട്ടേല്‍ തുടങ്ങി നിരവധി സ്ത്രീകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. സ്വാതന്ത്ര്യ സമരവും, സ്ത്രീപ്രാതിനിധ്യവും, പങ്കാളിത്തവും രാഷ്ട്രീയ ത്തില്‍ അന്യം നിന്നു. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1975-ല്‍ അന്തരാഷ്ട്ര വനിതാവര്‍ഷവും, വനിതാദശകവും (1976-1985) സ്ത്രീശക്തീ കരണം (Women’s empowerment) എന്നചിന്തക്ക് ഉള്‍ക്കാഴ്ച പകര്‍ന്നു.

ഐക്യരാഷ്ട്ര സംഘടനയില്‍ 1990-ല്‍ (U. N. Commission on status of Women) എല്ലാ നിയമ നിര്‍മ്മാണ സഭകളിലും സ്ത്രീകള്‍ക്ക് 30 ശത മാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതി പ്രകാരം 1992-ല്‍ 30 ശതമാനം സ്ത്രീസംവരണം പഞ്ചായത്ത് എല്ലാ മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ നിര്‍ബന്ധമാക്കി. ജനകീയാസൂത്രണം വഴിയുള്ള പഞ്ചായത്ത് സംവിധാന ത്തില്‍ 30 ശതമാനം സംവരണം വന്നതോടെ പത്തുലക്ഷത്തിലധികം വനി തകള്‍ക്ക് ഇന്ത്യയില്‍ പഞ്ചായത്ത് തലത്തില്‍ ഭരണത്തില്‍ പങ്കാളിത്ത്വം ലഭിച്ചു!

1995-ല്‍ ചൈനയിലെ ബീജിങ്ങില്‍ നടന്ന സര്‍വ്വദേശിയ വനിതാ സമ്മേ ളനത്തില്‍ ‘പഞ്ചായത്ത് രാജ് മാതൃകയില്‍’ നിയമ സഭയിലേക്കും പാര്‍ലമെന്‍റിലേക്കും സംവരണം ലഭ്യമാക്കണമെന്ന് പ്രഖ്യാപിച്ചു ബീജിങ്ങ് സമ്മേളനധാരണ പ്രകാരം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും 1996-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രിയയില്‍ 33 ശതമാനം സംവരണം വാഗ്ദാനം ചെയ്തു. എന്നാല്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണത്തിനുള്ള ഭരണഘടനയുടെ 81-ാം ഭേദഗതിക്കുള്ള ബില്ല് 1996 സെപ്റ്റംബര്‍ 13-ന് ലോകസഭയില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ പാസ്സാക്കുവാന്‍ കഴിഞ്ഞില്ല. 1998 ജൂലൈ 17-ന് ബില്ലു പാസ്സാക്കിയില്ല. മറ്റ് പിന്നോക്കവിഭാഗങ്ങളിലെ (other backward classes) സ്ത്രീകള്‍ക്ക് വനിതാ സംവരണത്തിനുള്ളില്‍ പ്രത്യേക സംവരണം നല്‍കണമെന്ന വാദമാണ് ബില്ല് തകര്‍ത്തത്. പ്രത്യേക സംവരണം നല്‍കിയില്ലെങ്കില്‍ വരേണ്യവര്‍ഗ്ഗത്തിലെ സ്ത്രീകള്‍ അധികാരത്തില്‍ എത്തുമെന്ന വാദമാണ് ഉയര്‍ത്തിയത്. വനിതാ സംവരണ ബില്‍ ഇന്നും ശാപമോക്ഷം കാത്തിരിക്കുന്നു.

***            ******               ******

ഫ്യൂഡലിസത്തിന്‍റെയും കോളനിവാഴ്ചയുടെയും പശ്ചാത്തലത്തില്‍ ആധിപത്യം നേടിയ പുരുഷമേധാവിത്വ പ്രവണത, വനിതകളെ പീഡിപ്പിച്ച് കീഴടക്കിയ ചരിത്രം, വീണ്ടും ആവര്‍ത്തിക്കുകയാണ്. ജാതിമേല്‍ക്കോയമയും സാമ്രാജ്യ സാംസ്കാരവും വനിതകളുടെ ശക്തിയെ ബലഹീന മാക്കി. എന്നാല്‍ വ്യവസായ വിപ്ലവത്തിന്‍റെ അനന്തരഫലങ്ങളും സ്വാത ന്ത്ര്യാനന്തര സാമൂഹ്യക്രമങ്ങളും കേരളത്തിലും വനിതാ മുന്നേറ്റത്തിന് ശക്തി പകര്‍ന്നു. പുരുഷനൊപ്പം കര്‍മ്മമണ്ഡലങ്ങളില്‍ സ്ത്രീ എത്തിച്ചേര്‍ന്നു. വനിതകളുടെ സാമൂഹിക ശക്തിപ്പെടല്‍ അനിവാര്യമെന്ന് ബോധ്യപ്പെട്ടു തുടങ്ങി. ഇന്ത്യന്‍ ഭരണഘടന 15-ാം അനുച്ഛേദം വനിതകള്‍ക്ക് പുരുഷന്മാരുമായി എല്ലാ അര്‍ത്ഥത്തിലും തുല്യാവകാശം നല്‍കിയിട്ടുള്ളത് നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നിട്ടും പീഢനവും അവ ഗണനയും വനിതകള്‍ അനുഭവിക്കുന്നു. സ്ത്രീ ഉപഭോഗവസ്തു എന്ന ധാരണ തിരുത്തപ്പെടണം. പുരുഷന്‍റെ തുല്യ പങ്കാളിയായും സാമൂഹ്യധാരയിലെ ശക്തമായ കണ്ണിയായും തീരേണ്ട സ്ത്രീക്ക് സാമൂഹ്യ സുരക്ഷി തത്വം ഉറപ്പാക്കണം.

(1998)