ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  നവംബർ 9 -ന് നടക്കുന്ന  കൊയ്ത്തുത്സവത്തിന്റെ  ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിക്കുന്നു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ സമീപം.

ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 9 -ന് ദേവാലയ അങ്കണത്തിൽ നടക്കും.
ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിച്ചു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജനറൽ കൺവീനർ ജീൻ ജോഷ്വ എന്നിവർ സംബന്ധിച്ചു.
ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്.
പിന്നണി ഗായകർ നജീം അർഷാദ്, പ്രീതി വാര്യർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങു, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും.
കൊയ്‌ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു വർഗീസ്, ജൂബിലി കൺവീനർമാരായ പി.കെ.ചാക്കോ, ജോസ് ജോൺ,   കൊയ്ത്തുത്സവം   ജനറൽ കൺവീനർ ജീൻ ജോഷ്വ  , ജോയിന്റ് ജനറൽ കൺവീനർ ബിജു ജോർജ്,   എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വിവരങ്ങൾക്ക് 04-337 11 22.