മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു.

ഒന്നാമത്, നമ്മുടെ ………….

മിശിഹാ മരിച്ചുയിര്‍ത്ത …………………

അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ ………………….

മാര്‍ യാക്കോയെ എപ്പിസ്കോപ്പാ ആയിട്ടു അവിടെ വാഴിച്ചു കുര്‍ബ്ബാനയും ചൊല്ലി നോമ്പും നോറ്റു പുറപ്പെട്ടു മാര്‍ഗ്ഗം അറിയിച്ചു വരുമ്പോള്‍ ഹിന്ദു എന്ന രാജ്യത്തില്‍ ചോഴമങ്ങലത്തു ചോഴപെരുമാള്‍ എന്ന രാജാവ് മഹാഉന്നതമായി ഒരു കോവിലകം സ്വപ്നത്തില്‍ കാണുകകൊണ്ട് സ്വപ്നത്തില്‍ കണ്ടപ്രകാരം കോവിലകം തീര്‍ക്കുന്നതിനു നല്ലതില്‍ ഒരു തച്ചനെ അന്വേഷിച്ചുകൊണ്ട് വരണമെന്നു പരദേശി ആയ കച്ചവടക്കാരന്‍ ആബാനോടു രാജാവ് കല്പിച്ചു. അവന്‍ യൂസി എന്ന രാജ്യത്തു ചെന്നു തച്ചനെ തിരക്കിയപ്പോള്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ ആ നാട്ടുകാരനെപ്പോലെ ആബാന്‍റെ അടുക്കല്‍ ചെന്ന് ഒരു നല്ല തച്ചനെ കൂടെ അയയ്ക്കാമെന്നും പറഞ്ഞ് ഉറഹായി എന്ന ദിക്കില്‍ മാര്‍ഗ്ഗം അറിയിച്ചുകൊണ്ടിരുന്ന മാര്‍തോമ്മാ ശ്ലീഹായെ പ്രത്യക്ഷം കൊണ്ടവിടെ വരുത്തി ആബാനോടു കൂടെ അയയ്ക്കയും ചെയ്തു.
അവന്‍ മശിഹാകാലം 52-ല്‍ മയിലാപ്പൂര്‍ ചോഴപെരുമാള്‍ രാജാവിനെ കണ്ടശേഷം തോമ്മാ കോവിലകം വരച്ചു കാണിച്ചാറെ രാജാവിനു എത്രയും പ്രസാദം തോന്നി സ്വപ്നത്തില്‍ കണ്ടപ്രകാരം പണിയുവാന്‍ മതിയാകുന്ന തച്ചന്‍ ഇയാള്‍ എന്ന് നിശ്ചയിച്ച് കോവിലകം പണിക്കു വേണ്ടുന്ന ദ്രവ്യവും കൊടുത്ത് പണിക്കു വേണ്ടുന്നതിനെ അന്വേഷിപ്പാനായിട്ടു

തോമ്മാ കോവിലകം പണിക്കു വേണ്ടുന്നതിനെ വിചാരിപ്പാനും …………………………….

മാര്‍ഗ്ഗം അറിയിക്കുകയും അവന്‍റെ പക്കല്‍ കൊടുത്ത ദ്രവ്യം

ചെയ്തുകൊണ്ടു രാജാവ് ആളയച്ചു വരുത്തി കോവിലകം പണി എ………………….
എന്നു ചോദിച്ചപ്പോള്‍ കോവിലകം പണിക്കുറ തീര്‍ന്നിരിക്കുന്നു എന്നും അത് പരലോകത്തിലാകുന്നു എന്നും പറയുകയാല്‍ എത്രയും കോപിച്ച് തോമ്മായെയും ഹാബാനെയും വിലങ്ങില്‍ ആക്കുകയും ചെയ്തു. മാനഹാനിക്കും ദ്രവ്യചേതത്തിനും ഇടവരുത്തിയതുകൊണ്ട് ഇവരെ കൊല്ലണമെന്ന് രാജാവ് നിശ്ചയിച്ചിരിക്കുമ്പോള്‍ മാര എന്നു പേരായ ഇളയരാജാവ് ദീനമായി മരിച്ചാറെ അയാളുടെ ആത്മാവിനെ തോമ്മായുടെ അപേക്ഷകൊണ്ടും ആകാശമോക്ഷത്തില്‍ കൊണ്ടുപോയി മാര്‍ തോമ്മായുടെ വേലകൊണ്ടു ചോഴന്‍ രാജാവിനു പണിയിച്ച കോവിലകം ഇതെന്നു അതിന്‍റെ കട്ടളയില്‍ എഴുതിവച്ചിരിക്കുന്ന ഒരു ഭവനം കാണിച്ചുംകൊണ്ട് ആത്മാവിനെ ശരീരത്തിലാക്കുകയും ചെയ്തു. ഇതു കാരണത്താല്‍ രാജാക്കള്‍ രണ്ടുപേരും മാര്‍ തോമ്മായുടെ അടുക്കല്‍ ചെന്നു കുമ്പിട്ടു വിലങ്ങഴിച്ചു മാമോദീസാ മുങ്ങുകയും അവര്‍ രാജ്യഭാരം വേണ്ട എന്നു വയ്ക്കുകയും ചെയ്തു. പന്നീട് അവിടെ നമസ്കാര പുരയും

ശേഷം മാര്‍ തോമ്മാ മലനാട്ടില്‍ കടന്നു. അക്കാലങ്ങളില്‍ മലനാട്ടില്‍
…………… എബ്രായക്കാര്‍ ഏതാനും …………………………………………….. വന്നു പാര്‍പ്പുണ്ടായിരുന്നു. അവര്‍ …………………… ………………………… രായിട്ടുണ്ടായിരുന്നു. അതിനാല്‍ ……………………………………………………………. മാറീ രാജ്യം വിചാരിച്ചു വന്നു. അതില്‍ ചില ഗ്രാമക്കാര്‍ വിശ്വസിച്ചു മാമോദീസാ മുങ്ങി.

മാലിയാംകരയിലും കോട്ടകായലിലും ഗോക്കമങ്ങലത്തും നിരണത്തും ചായലിലും കൊരക്കേണി കൊല്ലത്തും പാലൂരും ഈ ഏഴു ദിക്കില്‍ കുരിശുംവച്ച് ആകെ ………… പരുഷം മലനാട്ടില്‍ തന്നെ സഞ്ചരിക്കയും ചെയ്തു. പിന്നത്തേതില്‍ മാര്‍ത്തോമ്മാ പാണ്ടിനാട്ടില്‍ ചെന്നു മാര്‍ഗ്ഗം അറിയിച്ചുവരുമ്പോള്‍ ഒരു എമ്പ്രാന്‍ ശൂലം ചാണ്ടിക്കൊല്ലുക കൊണ്ട് മയിലാപ്പൂര്‍ എന്ന മലയില്‍ അവനെ അടക്കുകയും ഉറഹായില്‍ അവന്‍ പണിത പള്ളിയില്‍ അവനെ അടക്കണമെന്നു അപേക്ഷിക്കുകകൊണ്ട് മാലാഖമാര്‍ അവിടെനിന്നു ഉറഹായ്ക്കു അവനെ കൊണ്ടുപോകയും അവിടെ അടക്കയും ചെയ്തു. ഈ മാര്‍ത്തോമ്മാ പല അതിശയങ്ങള്‍ ചെയ്തിട്ടുള്ളതൊക്കെയും തിരക്കുകൊണ്ടു എല്ലാവര്‍ക്കും ഗ്രഹിപ്പാന്‍ ഇടയുണ്ട്. ഏറെ കാലംവരെ കൊരക്കേണി കൊല്ലം മുതല്‍ പാലൂര്‍ വരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ കൂദാശാ നേര്‍വഴിയെ നടന്നു. അന്നു പട്ടക്കാര്‍ ഇല്ലാഴികകൊണ്ടും മൂപ്പന്മാര്‍ തന്നെ മാമ്മോദീസാ മുക്കുകയും പെണ്ണുകെട്ടിക്കുകയും ചെയ്തുവന്നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)