Prof P C Elias, Former Principal of Baselius College and currently PRO of Orthodox church passed away early this morning. Body is kept in the mortuary of Mandiram hospital.
The body of Prof P C Alias sir will be taken away from Mandiram hospital mortuary by 2 p.m. tomorrow( Friday). Then the motorcade will proceed to Baselius College where the body will be offered for public viewing from 3 to 4 pm. Thereafter body will be brought to his residence at Crossfield road, Devalokam.( 4.30 pm)
Funeral prayers will begin at home by 2.30 pm on Saturday. Funeral service at 3.30 pm at St. Lazarus Church between Collectorate Junction and Plantation Corporation head office, Kottayam.
ഓർത്തഡോക്സ് സഭ പിആർഒ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി
കോട്ടയം∙ ഓർത്തഡോക്സ് സഭ പിആർഒ ദേവലോകം പുതുശ്ശേരി പ്രഫ. പി.സി ഏലിയാസ് (73) നിര്യാതനായി. ബസേലിയസ് കോളജ് മുൻ പ്രിൻസിപ്പലും തെങ്ങണ ഗുഡ്ഷെപ്പേഡ് സ്കൂൾ സ്ഥാപക ട്രസ്റ്റിയുമാണ്. ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നു മുതൽ നാലു വരെ ബസേലിയസ് കോളജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ.
ഭാര്യ: അന്നമ്മ ഏലിയാസ് (കെഎസ്ഇബി മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ).മക്കൾ: അനിൽ ഏലിയാസ് (ഐബിഎം, ബെംഗളൂരു), അനില ഏലിയാസ് (ഐബിഎസ്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് ജോസഫ് (യുഎസ്ടി ഗ്ലോബൽ), ലിസ്ബത്ത് ഏബ്രഹാം (ഗുഡ്ഷെപ്പേഡ് ആൻഡ് ഇറ്റാലിയൻ മോണ്ടിസോറി, ബെംഗളൂരു).
എം.എ ഇക്കണോമിക്സ് (കേരള യൂണിവേഴ്സിറ്റി), ട്രെയിനിംഗ് ഇന്‍ ഡെമോക്രസി (എല്‍.എസ്. ട്രസ്റ്റ് ബോംബെ), സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് (എഡ്യൂക്കേഷന്‍ ടെസ്റ്റ് സെന്‍റര്‍, മദ്രാസ്) ട്രെയിനിംഗ് മാനേജ്മെന്‍റ്( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവര്‍ണമെന്‍റ്, തിരുവനന്തപുരം) എന്നീ യോഗ്യതകള്‍ കരസ്ഥമാക്കി.
1968-69 വരെ കോതമംഗലം മാര്‍ അത്താനാസിയോസ് കോളജ് ഓഫ് എഞ്ചിനിയറിംഗിലും, 1969-77, 1987-95 കോട്ടയം ബസേലിയസ് കോളേജ്, 1977- 87 വരെ നൈജീരിയ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ & ജോസ് യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായി സേവനുഷ്ഠിച്ചു. 1995- 98 പഴഞ്ഞി എം.ഡി കോളേജ്, 1998-2000 കോട്ടയം ബസേലിയസ് കോളേജ്, 2000-05 ഗുഡ് ഷെപ്പേര്‍ഡ് ജൂണിയര്‍ കോളേജ്, എന്നീ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായി 2006- 17 വരെ ഗുഡ് ഷെപ്പേര്‍ഡ് സ്ക്കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചു. 1999ല്‍ ന്യൂഡെല്‍ഹി ഓള്‍ ഇന്‍ഡ്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ മികച്ച പ്രിന്‍സിപ്പലിനുളള അവാര്‍ഡ് കരസ്ഥമാക്കി.
പ്രഭ, നാമ്പുകള്‍, മനുഷ്യദര്‍ശനം എന്നീ ഗ്രന്ഥങ്ങള്‍ കൂടാതെ ഇക്കണോമിക്സില്‍ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള ഇക്കണോമിക്സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്റ്റേറ്റ് , എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും, പോസ്റ്റ് എസ്.എസ്.എല്‍.സി എഡ്യൂക്കേഷന്‍ പ്രോഗ്രാം ഫൗണ്ടര്‍ ഡയറക്ടര്‍, നൈജീരിയ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫൗണ്ടര്‍ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ ലൈഫ് മെമ്പര്‍ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, ഓള്‍ കേരള കോളേജ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
P.C.ALIAS OUR SOULMATE
Alias belonged to our closed family of ten most intimate friends that we jokingly christened ‘PGs’. In spite of differing and even contradictory persuasions we became friends during our sophomore year (1965-66) in Mar Athanasius College, Kothamangalam, and continue to be friends ever since. We are happy that our legacy of intimacy is passed on to the generation of our children too.
We were front-ranking students in almost every sphere of student life, except probably in sports, and we brought honour and glory to Mar Athanasius, not only during our student days but even in later life through achievements in our professional careers and also through our contributions in public life.
None of us was born with a silver spoon in his mouth. Like most of us Alias too hailed from a rural agricultural family (in Mudavoor, near Muvattupuzha) and had to struggle through various trials and tribulations during student days. But we were fortunate to have great teachers and Professors like K. M. Tharakan, K. C. Peter, P. K. B. Nair, K. S. P. Kartha, Jacob Elenjical who were also our mentors and the inspiration we derived from them helped us to be what we are now.
Alias was a man of varied talents, of both head and heart. I can enumerate a host of them without any effort. But I would confine myself to mentioning just one: Alias was modest (sometimes to a fault, I fear) and reticent though he could talk forcefully and passionately on anything he thought true and right. He exemplified the dictum: ‘They also serve who stand and wait”. We know that he proved his mettle both as a teacher and as an educational administrator.
Alias is no more with us physically but he was our soulmate from whom you can never ever walk away. Deep in our hearts we do believe that we will continue to experience his presence, not only through our Annakkutty, Anila, Anil and their families but through his unseen presence whenever and wherever we meet.
M. P. Mathai