ജയന്ത് മാമ്മൻ മാത്യു എഡിറ്റേഴ്സ് ഗിൽഡ് നിർവാഹക സമിതിയിൽ

ന്യൂഡൽഹി∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ഉൾപ്പെടെ 17 പേരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പുതിയ നിർവാഹക സമിതിയിലേക്കു നാമനിർദേശം ചെയ്തു. പുതിയ നിർവാഹക സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ മൂന്നിനു ഡൽഹിയിൽ ചേരും.

മറ്റ് അംഗങ്ങൾ: മുകുന്ദ് പദ്മനാഭൻ (എഡിറ്റർ, ദ് ഹിന്ദു), വിജയ് ജോഷി (എഡിറ്റർ ഇൻ ചീഫ്, പി‌ടിഐ), ശശി ശേഖർ (എഡിറ്റർ ഇൻ ചീഫ്, ഹിന്ദുസ്ഥാൻ മീഡിയ വെൻച്വേഴ്സ്), രാഘവ് ബൽ (എഡിറ്റർ ഇൻ ചീഫ്, ദ ക്വിന്റ്), പ്രകാശ് ദുബേ (ഗ്രൂപ് എഡിറ്റർ, ദൈനിക് ഭാസ്ക്കർ), വിജയ് നായിക് (കൺസൽറ്റിങ് എഡിറ്റർ, സകാൽ), അനന്ത് നാഥ് (എക്സിക്യൂട്ടീവ് എഡിറ്റർ, ദ് കാരവൻ), സീമ ചിസ്തി (കൺസൽറ്റിങ് എഡിറ്റർ, ദി ഇന്ത്യൻ എക്സ്പ്രസ്), സോണിയ സിങ് (എഡിറ്റോറിയൽ ഡയറക്ടർ, എൻഡിടിവി), പട്രീഷ്യാ മുകിം (എഡിറ്റർ, ഷില്ലോങ് ടൈംസ്), ആർ. ജഗന്നാഥൻ (എഡിറ്റോറിയൽ ഡയറക്ടർ, സ്വരാജ്യ), നരേഷ് ഫെർണാണ്ടസ് (എഡിറ്റർ, സ്ക്രോൾ ഡോട് ഇൻ), എസ്. പ്രസന്നരാജൻ (എഡിറ്റർ, ഓപൺ മാഗസിൻ), ദിലീപ് മണ്ഡൽ ( മുൻ മാനേജിങ് എഡിറ്റർ, ഇന്ത്യാ ടുഡേ). പ്രത്യേക ക്ഷണിതാക്കൾ–ഫയാസ് അഹമ്മദ് കാളൂ ( എഡിറ്റർ ഇൻ ചീഫ്, ഗ്രേറ്റർ കശ്മീർ), കവിതാ ദേശായി (ഡിജിറ്റൽ ഹെഡ്, ഖബാർ ലഹരിയ ).

മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ദ് ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ.രവി എന്നിവർ ഉൾപ്പെടെയുള്ള മുൻ പ്രസിഡന്റുമാർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ദ് പ്രിന്റ് എഡിറ്റർ ഇൻ ചീഫ് ശേഖർ ഗുപ്തയാണു പ്രസിഡന്റ്. എ.കെ.ഭട്ടാചാര്യ (എഡിറ്റോറിയൽ ഡയറക്ടർ, ബിസിനസ് സ്റ്റാൻഡേർഡ്) ജനറൽ സെക്രട്ടറിയും ഷീലാ ഭട്ട് (ന്യൂസ് അഫയേഴ്സ് എഡിറ്റർ, ന്യൂസ് എക്സ്) ട്രഷററുമാണ്.