തോമസ് മാര്‍ അത്താനാസ്യോസിന്‍റെ അന്ത്യ കല്പന

അന്ത്യവിശ്രമത്തിനുള്ള കല്ലറ അഭി :അത്താനാസിയോസ് തിരുമേനി മുൻകൂട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഓതറ ദയറായിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ മദ്ബഹയുടെ ഇടതുവശത്തായിട്ടാണ് കല്ലറ. അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്നും വ്യക്തമായി വിൽപ്പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയപോലെ നടത്തേണ്ട ചുമതല മാത്രമേ സഭയ്ക്കും വിശ്വാസികൾക്കുമുള്ളൂ.കബറടക്കം എങ്ങനെ വേണം, ആരൊക്കെ ശുശ്രൂഷ നടത്തണം, കല്ലറയിലേക്ക് വെക്കേണ്ടത് ആരൊക്കെ ചേർന്നാണ് എന്നു തുടങ്ങി കുന്തിരിക്കം എവിടെനിന്ന്‌ വാങ്ങണം എന്നുവരെ പത്രത്തിലുണ്ട്. അഞ്ചുവർഷം മുൻപാണ് അദ്ദേഹം വിൽപ്പത്രം തയ്യാറാക്കുന്നത്. ഒരുവർഷം മുൻപ് പുതുക്കി തയ്യാറാക്കുകയും ചെയ്തു. പള്ളികളിലേക്ക് അയക്കേണ്ട അന്ത്യകൽപ്പന പോലും ഒരു വർഷം മുൻപ് കമ്പോസ് ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്നെന്ന് ഫാ.ഏബ്രഹാം കോശി പറഞ്ഞു.ഓതറ ദയറയിലെ കല്ലറയുടെ നിർമാണം സ്വന്തം രൂപരേഖ അനുസരിച്ചായിരുന്നു. ഇത്തവണത്തെ ഗുജറാത്ത് യാത്രയ്ക്ക് മുന്നോടിയായി അഭി :അത്താനാസിയോസ് തിരുമേനി അവിടെ സന്ദർശിച്ചിരുന്നു

Gepostet von കാതോലിക്കാ സിംഹാസനം am Sonntag, 26. August 2018