മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്സ് സഭയുടെ ആദ്യ ഗഡു കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓര്‍ത്തഡോക്സ് സഭ ആദ്യഗഡുവായി 30 ലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വക ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഫീസില്‍ വച്ച് സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ, സഭാ മിഷന്‍ ബോര്‍ഡ് പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ചെക്ക് കൈമാറുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുളള പുനര്‍നിര്‍മ്മാണ സംരംഭങ്ങള്‍ക്കും സഭയുടെ പിന്തുണ അറിയിക്കുകയും ചെയ്തത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുട്ടമ്പലം യൂ.പി സ്ക്കൂള്‍, പാമ്പാടി ദയറ, പളളം സെന്‍റ് പോള്‍സ് പളളി സ്ക്കൂള്‍, പരുമല സെമിനാരി, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്, പുത്തന്‍കാവ്, ആറന്‍മുള, തിരുവല്ല എം.ജി.എം എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

പ. കാതോലിക്കാ ബാവയുടെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്സ് സഭയുടെ ആദ്യഗഡു യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത (സുന്നഹദോസ് സെക്രട്ടറി) , യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, അഡ്വ. ബിജു ഉമ്മൻ (സഭാ സെക്രട്ടറി) എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കു കൈമാറി.