ഷാർജ ഓർത്തഡോക്സ് സംഗമം നാളെ പരുമലയിൽ

പത്തനംതിട്ട: ഷാർജ സ​െൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അംഗങ്ങളായിരുന്നവരും മുൻ വികാരിമാരും ചേർന്ന സംഗമം വ്യാഴാഴ്ച പരുമല സെമിനാരി അങ്കണത്തിൽ നടക്കും. ഇടവകയിൽ നിലവിൽ അംഗങ്ങളായവരും നാട്ടിലുള്ളവരും ചേർന്ന കുടുംബസംഗമമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30നു ചേരുന്ന സമ്മേളനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ. ഒ. തോമസ് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിലെ അംഗീകാരത്തിന് ഇ.പി. ജോൺസൺ, കെ.ടി. ജോർജ്, ഡോ. ഗീവർഗീസ് ഇലവക്കാട്ട റമ്പാൻ എന്നിവരെ ആദരിക്കും.

വാർത്തസമ്മേളനത്തിൽ ഡോ. ഗീവർഗീസ് ഇലവക്കാട്ട് റമ്പാൻ, ഫാ. സാം പി. ജോർജ്, കെ.വി. വർഗീസ്, ദാനിയൽ ഉമ്മൻ, പി.ഒ. ഫിലിപ് എന്നിവർ പങ്കെടുത്തു.