വെളളപ്പൊക്ക ദുരിതാശ്വാസത്തിന് ഓര്‍ത്തഡോക്സ് സഭ 15 ലക്ഷം രൂപ നല്‍കും.

കോട്ടയം: വെളളപ്പൊക്ക ദുരിതബാധിതരെ സഹായിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭ 15 ലക്ഷം രൂപ നല്‍കുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ ഭദ്രാസനങ്ങളും ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും നടത്തിവരുന്ന സേവനങ്ങളില്‍ സഹകരിക്കുന്നവരെ പ. ബാവാ അഭിനന്ദിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.