ഷിക്കാഗോ: സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സമ്മർഫെസ്റ് ആഘോഷം ഈ വർഷവും ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുന്നതാണ്. മലയാളികൾക്ക് പ്രിയങ്കരങ്ങളായ, നാവിനു രുചികരമായ പൊറോട്ട – ബീഫ് കറി, കപ്പ – ഇറച്ചി, കപ്പ – മീൻകറി, തന്തൂരി ചിക്കൻ, മട്ടൺ കറി, ചിക്കൻ ബിരിയാണി, ദോശ – ചമ്മന്തി, പരിപ്പ് വട, ഉഴുന്ന് വട, സുഖിയൻ, ഏത്തക്കാപ്പം, ഓംലറ്റ്, കടല റോസ്‌റ്, ഹോട് ഡോഗ്, ബീഫ് ബർഗർ, നാച്ചോസ്, ബോംബെ ചാറ്റ്‌സ്, സമോസ ചാട്ട്, ഭേൽ പുരി, പാനി പൂരി, ദഹി ബല്ല, കൂൾ ബാർ, ചായക്കട തുടങ്ങിയവയുടെ നാടൻ ഭക്ഷണ ശാലകൾ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തുടങ്ങിയ വിവിധ വിഭവങ്ങൾ സമ്മർഫെസ്റ്റിൽ ലഭ്യമാണ്. കൂടാതെ ചിക്കാഗോയിലെ പ്രസ്തരായ കലാകാരന്മാരുടെ കലാമേളകൾ, വിവിധതരം ഗെയിം സ്റ്റാളുകൾ, എന്നിവ സമർഫെസ്റിവലിന്റെ ആകർഷണങ്ങളാണ്. കൂടാതെ സമ്മർ ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി നടത്തപ്പെടുന്ന Raffle -ൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. Presence Medical Health സൗജന്യമായി മെഡിക്കൽ ചെക്കപ്പ് ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം 12 മണി മുതൽ 6 മണി വരെ Life Source -ന്റെ നേതൃത്വത്തിൽ ബ്ലഡ് ഡ്രൈവ് നടത്തപ്പെടുന്നതുമാണ്.
സമ്മർ ഫെസ്റ്റിന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഷിക്കാഗോയിലെ Food Pantry -ക്കും, പരുമല കാൻസർ സെന്ററിനും നൽകുന്നതാണ്.
സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. എല്ലാവരെയും സമർഫെസ്റിവലിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് വികാരി ഫാ: ഹാം ജോസഫ് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
FR. HAM JOSEPH, VICAR (708) 856-7490