വിദ്യാദീപമായ് അഹമ്മദാബാദ് ഭദ്രാസനം

ഗുജറാത്തിലെ കച്ച് ജില്ലയിലെ ദേവാലിയയിൽ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ വിദ്യാനാളമെരിയുകയായ്.ഗാന്ധിധാം സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസത്തിന്റെ നറുതിരി വെട്ടം ഭുജ് ഭൂകമ്പത്തിൽ പെട്ടുലഞ്ഞ 15 ഗ്രാമങ്ങൾക്ക് പകരുവാനുള്ള ബൃഹത് പദ്ധതിയാണ് മലങ്കരസഭ ഇവിടെ വിഭാവനം ചെയ്യുന്നത്.