ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി സംബന്ധിച്ച കേസില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയില്‍ പ്രതിഷേധിച്ച് യാക്കോബായ യുവജനങ്ങള്‍ കോതമംഗലത്ത് നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും വികാരി ഫാ. അഡ്വ. തോമസ് പോള്‍ റമ്പാന്‍റെ കോലം കത്തിച്ച് അധിക്ഷേപിക്കുകയും അദ്ദേഹത്തിന്‍റെ സഹോദരന്‍ മാറാച്ചേരില്‍ ബാബു പോള്‍ ബിസിനസ് നടത്തുന്ന കുടുംബകെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതില്‍ സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.