രാജന്‍ വാഴപ്പള്ളില്‍
കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): ആത്മീയ അഭിവൃദ്ധിയും മാനസികോല്ലാസവും ലക്ഷ്യമായ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിനം വിശ്വാസപ്രഭയില്‍ മുഴുകി. രാത്രിപ്രാര്ത്ഥനയോടെയായിരുന്
തുടര്‍ന്നു നടന്ന സൂപ്പര്‍സെഷനുകള്‍ക്ക് റവ.ഡോ.ജേക്കബ് കുര്യന്‍, ഫാ.ജേക്ക് കുര്യന്‍, ഫാ. മാത്യു ടി. മാത്യു, ഡോ. അന്ന കുര്യാക്കോസ്, ഡീക്കന്‍ ഗീവര്‍ഗീസ് കോശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിവസം ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാന പ്രാസംഗികന്‍ റവ.ഡോ. ജേക്കബ് കുര്യന്‍ വിശ്വാസികളെ പുതിയ ഒരു ആത്മീയ ഉണര്‍വിലേക്കു നയിച്ചു.
ചിന്താവിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പായി അദ്ദേഹത്തിന്റെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവം വിവരിക്കുകയുണ്ടായി. ആത്മീയതയുടെ ആഘോഷമായ കോണ്‍ഫറന്‍സ് എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ അനുഭവം നല്‍കട്ടെയെന്ന് ആശംസിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വം ഐക്യത്തിന്റെ പുതുജീവന്‍ നല്‍കി മുന്നോട്ടു കൊണ്ടു പോകാന്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ ഉന്നതിയുടെ നല്ല സാക്ഷ്യത്തിന്റെ മറ്റൊരു അധ്യായം ഇവിടെ തുറക്കുന്നതായി കാണുന്നുവെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവവും അന്നത്തെ ചിന്താവിഷയമായിരുന്നു. പരസ്പരം ഭാരങ്ങളെ ചുമക്കുക എന്ന വിഷയത്തെപ്പറ്റി ഓര്‍ക്കുകയും ചെയ്തു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. സ്‌നേഹവും വെറുപ്പും മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഘടകങ്ങളാണ്. സ്വന്തം വീട്ടില്‍ അന്യരാകുന്ന അനുഭവം, മക്കള്‍ തമ്മില്‍ യോജിച്ചു പോകാന്‍ സാധിക്കാത്ത അനുഭവങ്ങള്‍, ഇതൊക്കെയും നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ധാരാളം ആള്‍ക്കാര്‍ വേദനിക്കുന്നുണ്ട്. ഇവിടെയും കഷ്ടതയും സഹനവും നാം കാണുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് ഒന്നേ ചിന്തിക്കാനുള്ളു. അത് ദൈവവചനമാണ്. കായിക്കുന്നതും കായിക്കാത്തതുമായ മരങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിച്ചതു പോലെ ഇതെല്ലാം വചനത്തില്‍ തട്ടിയ, ഹൃദയത്തില്‍ തട്ടിയ ചില ആവിഷ്‌ക്കാരങ്ങള്‍ ആയിരുന്നു. എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവെ എന്നു ക്രിസ്തു ശിഷ്യനായ തോമസ് ഏറ്റു പറഞ്ഞ വിശ്വാസ പ്രഖ്യാപനമാണ് ഭാരതസഭകള്‍ മാര്‍ത്തോമ്മന്‍ പാരമ്പര്യത്തിനടിസ്ഥാനമായി കാണുന്നത്. അതു തന്നെയാണ് മാര്‍ത്തോമ്മന്‍ മാര്‍ഗ്ഗവും. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച മാര്‍ത്തോമ്മയുടെ സാക്ഷ്യം-തോമ്മ മാര്‍ഗ്ഗമായി എന്നു റവ.ഡോ. ജേക്കബ് കുര്യന്‍ പ്രസ്താവിച്ചു.
മാര്‍ത്തോമ്മ പാരമ്പര്യവും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ക്രൈസ്തവ സഭ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പാരമ്പര്യവും ഭാഷയും സാംസ്‌കാരികതയും നിറഞ്ഞ ഭാരതത്തില്‍ മാര്‍ത്തോമ്മ സുവിശേഷം അറിയിച്ചത് മുഖ്യമായും യഹൂദന്മാരുടെയും ദ്രാവിഡരുടെയും ബ്രാഹ്മണരുടെയും ഇടയിലാണ്.
അങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജനസമൂഹത്തെയാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് വിളിച്ചു ചേര്‍ത്തത്. ആയതിനാല്‍ ബ്രാഹ്മണരെ മാത്രമല്ല, ഇതര ജാതിക്കാരെയും ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു തിരിച്ചു, ജേക്കബ് കുര്യന്‍ അച്ചന്‍ പ്രസ്താവിച്ചു.
വ്യക്തിത്വവും ആദര്‍ശവും ആത്മീയതയും സമന്വയിപ്പിച്ചവരില്‍ ചുരുക്കം ചില വൈദികരില്‍ ഒരാളാണ് റവ.ഡോ. ജേക്കബ് കുര്യന്‍ എന്നു അച്ചനെ സ്വാഗതം ചെയ്തു കൊണ്ട് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ.വറുഗീസ് എം. ഡാനിയല്‍ പറഞ്ഞു.
ഉച്ചതിരിഞ്ഞ് കായികമത്സരങ്ങള്‍ നടന്നു. കായിക മത്സരങ്ങള്‍ അത്യന്തം വാശിയോടും
വീറോടും കൂടി നടത്തപ്പെട്ടു. കായികമത്സരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ സജി താമരവേലില്‍ നേതൃത്വം നല്‍കി. വൈദികരും അത്മായരും ഒത്തൊരുമിച്ചു വിവിധ ഇനങ്ങളില്‍ മത്സരിച്ച് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച കായിക മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ വിജയികളായി. ക്യാന്‍ഡി പിക്കിങ് ജൂണിയര്‍ വിഭാഗത്തില്‍ ലിസി മാത്യു, ലൈല രാജു, ജോയ് രാജു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മൈക്കല്‍ ജോര്‍ജ്, എമ്മ മാത്യു, മരിയ ജോര്‍ജ് എന്നിവര്‍ വിജയികളായി. ലെമണ്‍ ആന്‍ഡ് സ്പൂണ്‍ മത്സരത്തില്‍ റോസ്ലിന്‍ മാത്യു, സാറാമ്മ സ്‌കറിയ എന്നിവര്‍ വിജയികളായി. സീനിയര്‍ വിഭാഗത്തില്‍ ജെറൈ ജോസ്, പോള്‍ ജോണ്‍, വിന്‍സണ്‍ മാത്യു എന്നിവര്‍ സമ്മാനാര്‍ഹരായി. മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ ഒന്നാം സമ്മാനം നേടി. കുര്യന്‍ കെ. ഈപ്പന്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അത്മായര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ സാറാമ്മ സ്‌കറിയ, അജു തര്യന്‍, സൂസന്‍ ജോസ് എന്നിവര്‍ വിജയികളായി.
ബോട്ടില്‍ ഫില്ലിങ് ചലഞ്ച് ഒന്നാം സമ്മാനം ആലിസ് വറുഗീസ്, സൂസന്‍ ജോസ്, റോസ്ലിന്‍ മാത്യു എന്നിവര്‍ക്കാണ്. മറ്റു വിഭാഗത്തില്‍ സോണി മാത്യു, ഷാജി വറുഗീസ്, വില്‍സണ്‍ മാത്യു എന്നിവരും സമ്മാനാര്‍ഹരായി.
ബോള്‍ മത്സരത്തില്‍ വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ്, പ്രീതി ഷാജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷോട്ട്പുട്ടില്‍ റവ.ഫാ. സണ്ണി ജോസഫ്, വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ് എന്നിവര്‍ക്കായിരുന്നു സമ്മാനം. മറ്റൊരു വിഭാഗത്തില്‍ റോസ്ലിന്‍ മാത്യു, ഷീന ജോസ്, ഷൈനി രാജു എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ടഗ് ഓഫ് വാര്‍ ഒന്നാം സമ്മാനം സ്ത്രീകളുടെ വിഭാഗത്തില്‍ ഷീന ജോസ് ആന്‍ഡ് ടീം നേടിയപ്പോള്‍ പുരുഷന്മാര്‍ക്കുള്ള സമ്മാനം പോള്‍ കറുകപ്പള്ളിലും ടീമും സ്വന്തമാക്കി. കലഹാരി വാട്ടര്‍ പാര്‍ക്കിലും കായിക ഇനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ ക്രിസ്ത്യന്‍ യോഗ ക്ലാസ്സെടുത്തു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ ക്രിസ്ത്യന്‍ യോഗ പഠിപ്പിച്ചത് ഏറെ പ്രയോജനകരമായി. ‘ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു’ എന്നു പറഞ്ഞ യേശുവിന്റെ വചനം മനസ്സില്‍ ധ്യാനിച്ച് ശ്വാസം എടുക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് ദൈവത്തിന്റെ പ്രകാശം കടന്നു വരുകയും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നമ്മിലുള്ള എല്ലാ അശുദ്ധിയും പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നു വിശ്വസിച്ച് ഈ യോഗ ചെയ്യുന്നതിലൂടെ ഹൃദയം വിശുദ്ധിയില്‍ സൂക്ഷിക്കാമെന്നതാണ് അച്ചന്റെ തത്ത്വം. യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എങ്ങനെ ശരീരം ഫിറ്റ് ആയി കാത്തു സൂക്ഷിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് അച്ചന്‍ പഠിപ്പിച്ചു.
കുരുടന്റെ പ്രാര്‍ത്ഥനയായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നേണമേ എന്ന പ്രാര്‍ത്ഥന, അതു പോലെ കുറിയേലായിസ്സോന്‍ എന്നീ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു കൊണ്ട് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി പലതരം വ്യായാമങ്ങള്‍ അച്ചന്‍ കാണിച്ചു തരികയും എല്ലാവരെയും കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഹിന്ദുയോഗയിലെ സൂര്യ നമസ്‌ക്കാരത്തെ അച്ചന്‍ യേശു നമസ്‌ക്കാരമാക്കി മാറ്റി പഠിപ്പിച്ചു.
ദിവസേനയുള്ള യോഗ പരിശീലനം ആസ്തമ, പുറം വേദന മുതലായ അസുഖങ്ങള്‍ക്ക് വളരെ ഗുണകരാണെന്നു അച്ചന്‍ പറഞ്ഞു. തുടര്‍ന്നു ഫാ. ജോണ്‍ തോമസ് ധ്യാനപ്രസംഗം നടത്തി. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളെപ്പറ്റിയുള്ള വിവരണം കൗണ്‍സില്‍ അംഗം ഡോ.ഫിലിപ്പ് ജോര്‍ജ് നല്‍കി. ഭദ്രാസന റിട്രീറ്റ് സെന്ററിനെപ്പറ്റിയുള്ള വീ ഡിയോ പ്രസന്റേഷന്‍ ജെയ്‌സണ്‍ തോ മസ് നടത്തി. മാര്‍ നിക്കോളോവോസ്, ഫാ. കെ.കെ. കുര്യാക്കോസ് എന്നിവരും പ്രസംഗിച്ചു. ഭദ്രാസന ഇടവകള്‍ അവതരിപ്പിച്ച പരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.