കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം : പ. കാതോലിക്കാ ബാവാ മുഖ്യാഥിതി ആയിരിക്കും

 

കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ നടക്കുന്ന 4-​‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായി പങ്കെടുക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസൺ ഐ.എ.എസ്‌. എന്നിവർ പ്രഭാഷണം നടത്തും.

ജൂലൈ 10 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന കുടുംബസംഗമത്തിൽ കുവൈറ്റിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക, സെന്റ്‌ തോമസ്‌ പഴയ പള്ളി, സെന്റ്‌ ബേസിൽ, സെന്റ്‌ സ്റ്റീഫൻസ്‌ എന്നീ ഇടവകകളിൽ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും, വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവരും പങ്കെടുക്കും.

കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതിക്കുവേണ്ടി സെന്റ്‌ തോമസ്‌ മിഷൻ കുവൈറ്റ്‌ സോൺ കോർഡിനേറ്റർ ഷാജി എബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ 9496873951, 9496426071, 9744230093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.