നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2018 മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും ആരംഭിക്കുന്ന സഭാദിന റാലി റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍റര്‍ വഴി 2.40-ന് കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രാര്‍ത്ഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ.ഫാ.എബി വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര സഭാ വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍ സഭാദിന സന്ദേശം നല്‍കും. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി, ഇടവക വികാരി റവ.ഫാ.ഷൈജു കുര്യന്‍, സഭാ മാനേജിങ് കമ്മറ്റിയംഗം ശ്രീ.കെ.എ.എബ്രഹാം, പ്രാര്‍ത്ഥനായോഗം ട്രഷറര്‍ ശ്രീ.ലിജോ പി.തോമസ് എന്നിവര്‍ പ്രസംഗിക്കും. പ്രാര്‍ത്ഥനായോഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.മാത്യു സ്കറിയ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.