St. Dionysius Memorial Speech / Dr. Alexander Jacob IPS

St. Dionysius Memorial Speech / Dr. Alexander Jacob IPS at Mar Elia Cathedral, Kottayam

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്.

പരി. വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച് ഒരു ലേഖനം എഴുതുവാന്‍ അവസരം കിട്ടിയത് ഒരു വലിയ അംഗീകാരമാണ്. ശാലോം ടെലിവിഷനില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തിയ എനിക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ഏകദേശം നൂറോളം ഫോണ്‍കോളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നത്. ആ വലിയ തിരുമേനിയെ എത്ര വലിയ മനസ്സോടെയാണ് അളുകള്‍ വീക്ഷിക്കുന്നത് എന്ന് ആ ഫോണ്‍കോളുകള്‍ എന്നെ ഓര്‍മ്മിിക്കുന്നു.

പരി. വട്ടശ്ശേരില്‍ തിരുമേനി ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാമത്തെ പ്രഖ്യാപിത പരിശുദ്ധനാണ്. 1947ല്‍ കൂടിയ സൂന്നഹദോസില്‍ കോതമംഗലത്തെ യല്‍ദോ മഫ്രിയാനെയും പരിശുദ്ധ പരുമല തിരുമേനിയേയും പരിശുദ്ധാരായി പ്രഖ്യാപിച്ചു. തിരുമേനി ജനിച്ചത് മലങ്കര സഭയ്ക്ക് വളരെ പ്രാധാന്യമുള്ള പകലോമറ്റം തറവാട്ടിലാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ വരവോടൊം ക്രൈസ്തവര്‍ക്ക് വളരെ പ്രാധാന്യമുള്ള തറവാടാണ് പകലോമറ്റം തറവാട്. 1818ല്‍ പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനി സ്ഥാനം ഏല്‍ക്കുന്നതു വരെ തുടര്‍ച്ചയായി മലങ്കര സഭയ്ക്ക് മെത്രാാരെ സംഭാവന ചെയ്തുകൊണ്ടിരുന്ന തറവാടാണ് പകലോമറ്റം തറവാട്. ഈ പകലോമറ്റം തറവാടിന്റെ പ്രധാന ശാഖയായ വട്ടശ്ശേരില്‍ പൗവത്തിന്‍ കുന്നേല്‍ കുടുംബത്തിലാണ് തിരുമേനി ജനിച്ചത്. മാര്‍ത്തോമാശ്ലീഹായാല്‍ പൗരോഹിത്യം കിട്ടിയ തറവാട്ടില്‍ തന്നെ തിരുമേനിയും ജനിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്.

ദയറാ പട്ടക്കാരനായിരുന്ന ാേള്‍ വെട്ടിക്കല്‍ ദയറായുള്‍ടൈ രണ്ട് ദയറാകളില്‍ പോയി സുറിയാനിയില്‍ അവഗാഹ പാണ്ഡിത്യം നേടി. പിന്നീട് എം.ഡി. സെമിനാരിയില്‍ ചേര്‍ന്നുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുമേനിയ്ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം നേടിക്കൊടുത്തു. പ്രാദേശികമായ മലയാള ഭാഷയിലും സുറിയാനിയിലും ഇംഗ്ലീഷിലുമുള്ള അവഗാഹം ശിഷ്ടജീവിതത്തില്‍ സ്വാധീനിച്ച വലിയ സംഗതിയാണ്. തിരുമേനിയുടെ മലയാള ഭാഷയിലുള്ള പ്രാവീണ്യം കോടതിയില്‍ കേസുകള്‍ നടത്തുമ്പോഴും പ്രമാണങ്ങള്‍ രചിക്കുമ്പോഴും പ്രമാണങ്ങള്‍ ചോദ്യം ചെയ്യുമ്പോഴും മനസ്സിലാക്കാന്‍ സാധിക്കും. തിരുമേനിയുടെ സുറിയാനി ഭാഷയിലുള്ള പ്രാവീണ്യം വി.വേദപുസ്തകം മനസ്സിലാക്കുന്നതിനും വി.കുര്‍ബാന മനസ്സിക്കുന്നതിനും വിശ്വാസം പഠിപ്പിക്കുന്നതിനും തിരുമേനിക്ക് സഹായകരമായി.

തിരുമേനിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം റെസിഡന്റ സായിപ്പിനോടും അന്നത്തെ ചീഫ് ജസ്റ്റിസിനോടും കേസ് വാദിച്ചു സംസാരിക്കുവാനുള്ള കഴിവ് തിരുമേനിക്ക് നേടിക്കൊടുത്തു. ഈഭാഷകളിലുള്ള പ്രാവീണ്യം തിരുമേനിയുടെ ജീവിതത്തിലെ ശക്തിസ്രോതസ്സായിരുന്നു. ഗുരുനാഥാരുടെ സംഭാവന തിരുമേനിയുടെ ജീവിതത്തെ രൂപെടുത്തിയെടുക്കാന്‍ തക്കവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. തിരുമേനിയുടെ ഗുരുവായ പരിശുദ്ധനായ പരുമല തിരുമേനിയുടെ ജീവിതം തിരുമേനിയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

വി കുര്‍ബ്ബാന പകുതി സുറിയാനിയിലും പകുതി മലയാളത്തിലുമായിട്ടാണ് നടന്നിരുന്നത്. സഭയെ പൂര്‍ണമായും ഭാരത വല്‍ക്കരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. തിരുമേനി വി. കുര്‍ബാനയെ സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ പൂര്‍ണമായും മലയാള ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയും മൂന്ന് ഗാനങ്ങള്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. കുക്കിലിയോനിലെ എല്ലാ ഗാനങ്ങളും ഭൂവിലാശേഷം…. പൗലോസ് ശ്ലീഹാ ധന്യന്‍ എന്നീ ഗാനങ്ങളും എഴുതിേച്ചര്‍ത്തതാണ്. കൂടാതെ വിവാഹ ശുശ്രൂഷയിലെ അര്‍ത്ഥവത്തായഗാനങ്ങളും തിരുമേനിയുടെ സംഭാവനയാണ്. തിരുമേനിയുടെ അനുകരണീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മഹാളഹാഗാന്ധിയുടെ സുഹൃത്തായ സി.എഫ്. ആന്‍ഡ്രൂസ് രേഖാ പ്പെടുത്തിയിട്ടുണ്ട്. സി.എഫ്. ആന്‍ഡ്രൂസ് തിരുമേനിയുടെ കൂടെ ഏഴു ദിവസം താമസിച്ച് തിരുമേനിയുടെ ജീവിതത്തെ വീക്ഷിച്ചു. മഹാളഹാഗാന്ധിയുടെ സമാനരീതിയില്‍ തന്നെ തിരുമേനിയെക്കുറിച്ചും രേഖപ്പെടുത്തി. തിരുമേനിയുടെ ജീവിതശൈലികൊണ്ടും സിംപ്ലിസിറ്റി കൊണ്ടും ഇത്ര മഹാനായ വ്യക്തി, ആശ്രമസ്ഥനായ ഒരു വൈദികന്‍ ഭാരതത്തില്‍ ജീവിച്ചിരുന്നു എന്നത് അദ്ഭുതകരമാണ് എന്ന് രേഖെടുത്തിയിരിക്കുന്നു.

തിരുമേനിയുടെ ഡയറിയെഴുത്തി നെക്കുറിച്ച് പറയുമ്പോള്‍, തിരുമേനി വളരെ ശ്രദ്ധാപൂര്‍വ്വം മൂന്നു ഭാഗങ്ങളിലായിട്ടാണ് ഡയറി എഴുതിയിരുന്നത്. നാളെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും, പ്രസംഗം ഉണ്ടെങ്കില്‍ അത് ഏത് സദസ്സിനോടാണെന്നും, വേദപുസ്തകത്തില്‍ നിന്ന് ഏത് ഭാഗമാണ് ഉദ്ദേശിക്കേണ്ടതെന്നും, കേസിന്റെ കാര്യങ്ങളെക്കുറിച്ചും വളരെ സിസ്റ്റമാറ്റിക്കായിട്ട് എഴുതിയിരുന്നു. തിരുമേനി ചെയ്മ മറ്റൊരു ധീരമായ പ്രവൃത്തിയാണ് 1923ല്‍ പാത്രിയര്‍ക്കീസുമായി യോജിക്കാന്‍ പോയ വലിയ യാത്ര.

വിശ്വാസം അല്‍പം തകര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ പിന്നീട് മെത്രാാേലീത്താമാരായ മൂന്നുപേരോടൊം തിരുമേനി ബാവായുമായി സന്ധി സംഭാഷണത്തിലേര്‍പ്പെട്ടു. പതിമൂന്ന് ഡ്രാഫ്റ്റുകള്‍ ഉണ്ടായി. അവസാനം മുടക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് യൂലിയോസ് ബാവായുടെ കയ്യില്‍ കൊടുത്തയച്ചു. പക്ഷേ, യൂലിയോസ് ബാവാ അത് മലങ്കരയില്‍ വായിച്ചില്ല. അതിനാല്‍ യോജിപ്പുണ്ടായില്ല. സഭയുടെ ചരിത്രത്തിലെ വലിയൊരു ബ്ലണ്ടര്‍ ആയി ഇതിനെ കാണുന്നു എന്ന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം മലങ്കരയിലെത്തിയ പാത്രിയര്‍ക്കീസ് ബാവാ ഇതിനെക്കുറിച്ച് പറയുന്നു. 23 ദിവസം തിരുമേനി ബാവായോടൊം താമസിച്ചിരുന്ന സമയത്ത് ബാവാ മലങ്കരയിലേക്ക് രണ്ട് മെത്രാാരെ വാഴിക്കാന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ സഹകാര്‍മ്മികത്വം ക്ഷണിച്ചു. വിശ്വാസക്കുറവുള്ള സമയത്തും യോജിപ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്ന് മനിലാക്കാം.

1912ല്‍ വാഴിച്ച കാതോലിക്കാ 1913ല്‍ കാലം ചെയ്തശേഷം നീണ്ട 12 കൊല്ലത്തേയ്ക്ക് കാതോലിക്കാമാരെ വാഴിച്ചില്ല. 1923ലെ അനുരഞ്ജന ചര്‍ച്ച പരാജയെട്ടതിനു ശേഷം 1925ല്‍ രണ്ടാം കാതോലിക്കായെ വാഴിച്ചു. എന്നാല്‍ മറ്റൊരു കാതോലിക്കായെ ഈ കാലഘട്ടത്തില്‍ വാഴിച്ചിരുന്നെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു.

തിരുമേനിയുടെ ജീവിതത്തില്‍ അദ്ഭുതമെന്ന് പറയത്തക്ക രണ്ടു കാര്യങ്ങളുണ്ട്. തിരുമേനിയെ കൊല്ലുവാന്‍ അയച്ച കൊലയാളിക്കുണ്ടായ മാറ്റം. ഏണിവച്ച് കയറുവാന്‍ നോക്കി നടന്നില്ല. അവസാനം രണ്ടാം നിലയിലെത്തി നോക്കിയപ്പോള്‍ തിരുമേനി കരഞ്ഞുകൊണ്ടു പ്രാര്‍ത്ഥിക്കുകയായിരുന്നു. കണ്ണില്‍ ഇരുട്ടു കൂടുന്നതുപോലെ കൊലയാളിക്കുതോന്നി. ഈ മഹാനായ മനുഷ്യനെയാണോ താന്‍ കൊല്ലാന്‍ പോകുന്നത് എന്ന് ഓര്‍ത്ത് കൊലയാളി ശ്രമം ഉപേക്ഷിച്ചു തിരിച്ചുപോയി. കൊലയാളിക്ക് മാനസാന്തരം വരുത്തുവാനുള്ള കര്‍മശേഷി തിരുമേനിക്കുണ്ടായിരുന്നു. ഒരിക്കല്‍ തന്നെ ശാരീരികമായി കീഴ്പ്പെടുത്താന്‍ നോക്കിയ ഒരു വൈദികനും, അല്‍മായനും അവരു വന്ന വില്ലുവണ്ടി മറിഞ്ഞ് അപകടം ഉണ്ടായി. അവരെന്തിനാണ് വന്നതെന്നറിഞ്ഞിട്ടും അവര്‍ക്ക് ചികിത്സയ്ക്കു വേണ്ടതായ പണം മുഴുവന്‍ നല്‍കി അവരെ ചികിത്സിച്ചു. എല്ലാവര്‍ക്കും ശത്രുക്കളുണ്ട്. എന്നാല്‍ അവരോട് എങ്ങനെ പെരുമാറുന്നു എന്നാണ് വിലയിരുത്തേണ്ടത്. മലങ്കര സഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന ഒരാളാണ് തിരുമേനി. ഒരിക്കല്‍ ഒരു പുരോഹിതന്‍ തിരുമേനിയോട് അഭിപ്രായം ചോദിക്കാന്‍ വന്നു. ആര് ആരെ ഫോളോ ചെയ്യണമെന്ന കാര്യത്തെക്കുറിച്ചായിരുന്നു സംശയം. തിരുമേനി കൊടുത്ത മറുപടിയില്‍ നിന്നു തിരുമേനിയുടെ വായനാശീലം മനസ്സിലാക്കാം. ശത്രുപക്ഷത്തുള്ളയാളിനോട് അങ്ങോട്ടു ചെന്ന് പ്രശ്‌നം ചര്‍ച്ച ചെയ്താലോ എന്ന് അച്ചന്‍ ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞത് “If you want others to follow you, don’t follow others.”ഇത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ലീഡറിന്റെ ജീവചരിത്രത്തില്‍ നിന്നുള്ളതാണ്. 1925ല്‍ കേരളത്തിലെ ഒരു മെത്രാാേലീത്ത ഐറിഷ് സാഹിത്യത്തിലെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള താളുകള്‍ മറിച്ചു നോക്കിയിരുന്നതായി ഇതില്‍ നിന്ന് ഊഹിക്കാന്‍ കഴിയുന്നു. വിശാലമായ ജീവിതത്തില്‍ അദ്ഭുതത്തോടെ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. തിരുമേനിയുടെ ജീവിതത്തില്‍ നിന്ന് മാതൃകകള്‍ ഉള്‍ക്കൊള്ളുകയും വേണം.

സി.എഫ്. ആന്‍ഡ്രൂസ് വട്ടശ്ശേരില്‍ തിരുമേനിയെക്കുറിച്ച് പറഞ്ഞ മറ്റൊരു കാര്യമാണ് വട്ടശ്ശേരില്‍ തിരുമേനി രാവിലെ 4 മണിയ്ക്ക് ഉണര്‍ന്നിരുന്നു എന്നത്. അതായത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാചീന ഭാരതത്തില്‍ സന്യാസിമാര്‍ ഉണര്‍ന്നിരുന്നത് ഈ സമയത്താണ്. തിരുമേനി എഴുന്നേല്‍ക്കുമ്പോള്‍ പ്രഭാതനമസ്‌ക്കാരത്തിന് മുമ്പ് അല്‍പസമയം പ്രാര്‍ത്ഥിച്ചിരുന്നു. രാവിലെ ആഹാരത്തിനു മുമ്പും ശേഷവും പ്രാര്‍ത്ഥിച്ചിരുന്നു. ഉച്ചയ്ക്ക് ആഹാരത്തിനു ശേഷം ക്രിസ്തുവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ചതിനുശേഷം മാത്രമേ തിരുമേനി വിശ്രമിച്ചിരുന്നുള്ളൂ. വൈകുന്നേരം സൂര്യന്‍ അസ്തമിച്ചതിനുശേഷം മാത്രമേ തിരുമേനി ആഹാരം കഴിച്ചിരുന്നുള്ളൂ. സി.എഫ്. ആന്‍ഡ്രൂസ് പറഞ്ഞു. ഈ നാല് പ്രാര്‍ത്ഥനകള്‍ ചെയ്യുന്നതും താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാണാതെ എത്ര പ്രാര്‍ത്ഥനകള്‍ തിരുമേനി നടത്തുന്നുണ്ടായിരുന്നു എന്ന് അറിയാന്‍ വയ്യ. എന്നാല്‍ സെക്രട്ടറി അച്ചന്‍ പറയുന്നു ഏഴുയാമങ്ങളിലും തിരുമേനി പ്രാര്‍ത്ഥിച്ചു എന്ന്. പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതത്തില്‍ നാം കാണുന്ന അത്ഭുതകരമായ ഒരു ഒബ്‌സര്‍വേഷന്‍ ആണ് സുറിയാനി പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ള ഏഴുയാമങ്ങളിലെ പ്രാര്‍ത്ഥന. ഇത്തന്റെ ഗുരുവില്‍ നിന്ന് ലഭിച്ചിട്ടുള്ള ഗുണമായിരിക്കാം. തിരുമേനിയേക്കുറിച്ച് പറയുമ്പോള്‍ നാം ചിന്തിക്കേണ്ടത് ഒരു കാര്യമാണ്. ഈ മഹാന്‍ കൊണ്ടു നടന്ന ആദര്‍ശങ്ങളില്‍ നമുക്ക് അനുകരണീയമായ ആദര്‍ശങ്ങള്‍ എന്തെല്ലാമാണ് എന്നത്. വട്ടശ്ശേരില്‍ തിരുമേനിയുടെ ജീവചരിത്രം എടുത്തു നോക്കുേമ്പാള്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് തിരുമേനിയുടെ സഭാസ്വാതന്ത്ര്യത്തെറ്റിയുള്ള കാഴ്ചാടാണ്. ഒരു സഭയിലെ ജനങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ വിശ്വസിക്കാനും വിശ്വാസം കെട്ടിപ്പെടുക്കുവാനുള്ള അവകാശം ഉണ്ട്. ഇത് സാര്‍വ്വത്രിക സഭയായി വിഘടിച്ചു നില്‍ക്കുന്ന ഒരു തത്വമല്ല. 1928ലാണ് ലോകത്തിലുള്ള സഭകളുടെ കൗണ്‍സില്‍ തുടങ്ങിയത്. 1928 ല്‍ തന്നെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തിരുമേനി ശ്രമിച്ചു എന്ന് മനസ്സിലാക്കാം. 1938ല്‍ രണ്ടാം തവണ കൗണ്‍സില്‍ കൂടിയാേള്‍ സഭയില്‍ നിന്ന് ഒരു പ്രതിനിധി പോയി. 1948ല്‍ ഇവിടെ നിന്ന് ഒരു ബിഷപ്പ് പോയിരുന്നു. 1928ല്‍ ആദ്യ ലോകകൗണ്‍സില്‍ കൂടിയാേള്‍ തന്നെ മെമ്പര്‍ഷിപ്പ് എടുക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു എന്ന് പറയുമ്പോഴാണ് സാര്‍വ്വത്രിക സഭയുടെ അകത്ത് നിന്നുകൊണ്ട് തന്നെ ഭാരതസഭയുടെ തനതായ സ്വാതന്ത്ര്യം കാത്തു രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നത്. അത് ജനങ്ങളുടെ ഇടയിലേക്ക് സംക്രമിിക്കുവാനുള്ള അത്ഭുതകരമായ ശക്തി തിരുമേനിക്കുണ്ടായിരുന്നു. ഒരു ആശയത്തില്‍ വിശ്വസിക്കുമ്പോള്‍ അതില്‍ നിന്ന് വ്യതിചലിക്കുവാനുള്ള ടെണ്ടന്‍സി നിയന്ത്രിക്കുക എന്നുള്ളത് വളരെ പ്രധാനട്ടെ ഒരു സംഗതിയാണ്. വിശ്വാസ ധാര്‍ഷ്ട്യം ഉറപ്പിക്കണമെങ്കില്‍ അത് വിശ്വാസികള്‍ മാത്രം ശ്രമിച്ചാല്‍ നടക്കുന്ന കാര്യമല്ല. അതിനു വേണ്ടി സഭാ നേതൃത്വം കൂടി ശ്രമിക്കണം. അതിനു വേണ്ടി വട്ടശ്ശേരില്‍ തിരുമേനി ശ്രമിച്ചിരുന്നു. ആകമാന വിശ്വാസ കേന്ദ്രത്തെറ്റിയുള്ള ഒരു സണ്‍ഡേസ്‌കൂള്‍ പ്രക്രിയയാണ് പരുമല തിരുമേനി രൂപവത്ക്കരിച്ചത്. എന്നാല്‍ വട്ടശ്ശേരില്‍ തിരുമേനി അതിനെ കറക്ട് ചെയ്യുകയോ പുനരാവിഷ്‌കരിക്കുകയോ ചെയ്യാതെ അതിന് ഓര്‍ത്തഡോക്‌സ് വിശ്വാസം എന്താണ് എന്ന് കൃത്യമായി പറയുന്നവിശ്വാസ പ്രമാണം സിലബസ് ആയി രൂപവത്ക്കരിക്കുകയും അത് സണ്‍ഡേ സ്‌കൂളിന് കൊടുക്കുകയും ചെയ്തു. വളരെ ശക്തമായ രീതിയില്‍ വിശ്വാസം ഉറിക്കാനും സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്. എന്നാല്‍ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് അദ്ദേഹത്തിനെതിരെ അക്രമവാസന നടത്തിയവരെ എതിര്‍ക്കുവാന്‍ തിരുമേനി ശ്രമിച്ചില്ല. തിരുമേനിയുടെ ആദര്‍ശങ്ങളില്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ രചിച്ച ഭരണഘടനയാണ് ഏറ്റവും പ്രധാനെട്ടത്. വായിക്കുന്തോറും അത്ഭുതം ഉണര്‍ത്തുന്നതാണ് ഈ ഭരണഘടന. 1937ല്‍ ഇലക്ഷന്‍ വരുന്നതിനു മുമ്പ് 1947ല്‍ ഭാരതം സ്വതന്ത്രമാകുന്നതിനു മുമ്പ് വട്ടശ്ശേരില്‍ തിരുമേനി ജനാധിപത്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. ഈ ഭരണഘടന ഒരു അത്ഭുതകരമായ സംഗതിയാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇത് കൗണ്‍സില്‍ കൂടി അംഗീകരിക്കാന്‍ കഴിഞ്ഞില്ല. 1995ല്‍ സുപ്രീം കോടതി പറയുന്ന ഈ ഭരണഘടന അഭിനന്ദനീയമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് സഭയുടേതായ ഒരു ഭരണഘടനയുണ്ടാക്കി അതിനെ കാനോനികമായ സ്ട്രക്ച്ചറില്‍ ഉറിച്ച് എപ്പിസ്കോപ്പല്‍ സ്ട്രക്ച്ചറുമായി മെര്‍ജു ചെയ്തു എന്നുള്ളതാണ്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ 5 അംഗ ബഞ്ച് പറയുന്നു It is a wonderful thing എന്ന്. സുപ്രീം കോടതിയുടെ അംഗീകാരം ലഭിക്കുന്നതിന് 60 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വട്ടശ്ശേരില്‍ തിരുമേനി ഇത് ഡ്രാഫ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ ദീര്‍ഘ വീക്ഷണം അത്ഭുതാവഹം എന്നേ പറയുവാന്‍ പറ്റുകയുള്ളൂ. വട്ടശ്ശേരില്‍ തിരുമേനിയുടെ ഭരണഘടന വന്‍ നേട്ടമാണ്. വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത അത്ഭുതകരമായ ഒരു സൃഷ്ടിയാണ്. തിരുമേനിയുടെ ജീവിതകാലത്ത് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കാലം ചെയ്ത് 8 മാസങ്ങള്‍ക്കു ശേഷമാണ് കൗണ്‍സില്‍ കൂടി അംഗീകരിച്ചത്. തിരുമേനിയുടെ ആദര്‍ശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയില്‍ നിലനില്‍ക്കുന്ന നിയമത്തെ ബഹുമാനിച്ചു കൊണ്ടു വേണം സഭ മുന്നോട്ടു കൊണ്ടുപോകുവാന്‍ എന്നത്. തിരുമേനിയെ മുടക്കിക്കഴിഞ്ഞ് നീണ്ട 26 കൊല്ലം അദ്ദേഹം ജീവിച്ചിരുന്നു. 25 കൊല്ലം മെത്രാാപ്പോലീത്തയായി സഭയെ നയിച്ചു. ഒരൊറ്റ തവണയെങ്കിലും തന്റെ അനുയായികളെക്കൊണ്ട് പോലീസിനെ ആക്രമിക്കാനോ ഒരു രക്തപ്പുഴ ഒഴുക്കാനോ തിരുമേനി ശ്രമിച്ചില്ല. തിരുമേനിയുടെ ജീവിത കാലത്ത് തിരുവിതാംകൂറിന്റെ റോയല്‍ കോര്‍ട്ടുണ്ടായിരുന്നു. തിരുമേനി അവിടെ കേസു പറഞ്ഞു. ഹൈക്കോടതിയില്‍ കേസുപറഞ്ഞു. തിരുമേനിക്കെതിരെയും കേസ് വിധിയുണ്ടായി. പക്ഷേ തിരുമേനി സമചിത്തതയോടെ നേരിട്ടു. 1928ല്‍ തിരുമേനിയ്ക്ക് അനുകൂലമായി വട്ടിണക്കേസ് വിധിച്ചു. പക്ഷേ രണ്ടിടത്തും തിരുമേനി സംയമനം പാലിച്ചുകൊണ്ട് മുന്നോട്ടു പോയി. നിയമത്തിന്റെ ചട്ടക്കുടിനുള്ളില്‍ നിന്നുകൊണ്ടു തന്നെ വിശ്വാസം സംരക്ഷിക്കാന്‍ തിരുമേനിക്ക് കഴിഞ്ഞു എന്നത് തിരുമേനി കാത്തു സംരക്ഷിച്ച ഒരു വലിയ ആദര്‍ശത്തിന്റെ മികവാണ്. തിരുമേനിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ആ വിശുദ്ധന്റെ അന്ത്യം എങ്ങനെയായിരുന്നു എന്നുള്ളത് പ്രധാനമാണ്. 1934ല്‍ കാലം ചെയ്യുമ്പോള്‍ തിരമേനിയ്ക്ക് 76 വയായിരുന്നു. ആ കാലഘട്ടത്തില്‍ വളരെ ക്രാന്തദര്‍ശനത്തോടെ ചെയ്ത കുറച്ചു കാര്യങ്ങളുണ്ട്. അതിലൊന്ന് തിരുമേനി തന്റെ പിന്‍ഗാമിയെ കണ്ടെത്തിയിരുന്നു എന്നുള്ളതാണ്. സെമിനാരിയില്‍ നിന്നുള്ള ഓരോ ബാച്ചില്‍ നിന്നും പ്രഗത്ഭനായ വ്യക്തിയെ ഐഡന്റിഫൈ ചെയ്തിരുന്നു. പിന്നീട് മലങ്കര സഭയ്ക്ക് ലഭിച്ച മെത്രാാരില്‍ 14 പേര്‍ തിരുമേനിയുടെ ശിഷ്യാരായിരുന്നു. 1928ല്‍ കേസ് ജയിച്ച ശേഷം ഏകദേശം 36 വര്‍ഷം സഭയെ നയിക്കുവാനായി കരുത്തനായ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായെ കത്തോലിക്കയായി വാഴിക്കുമ്പോള്‍ വളരെ ദീര്‍ഘമായ ഒരു വിഷന്‍ തിരുമേനിക്കുണ്ടായിരുന്നു. തിരുമേനിക്ക് വേണമെങ്കില്‍ മലങ്കര മെത്രാാപ്പോലീത്ത സ്ഥാനവും കാതോലിക്കാ സ്ഥാനവും യോജിപ്പിക്കാമായിരുന്നു. വേണമെങ്കില്‍ ആ സമയത്ത് തിരുമേനിക്ക് കാതോലിക്ക ആകാമായിരുന്നു. എന്നാല്‍ രണ്ടു സ്ഥാനവും രണ്ടായി നിലനിര്‍ത്തിക്കൊണ്ട്, രണ്ടിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തിരുമേനി മുമ്പോട്ടു പോയി. 1934ല്‍ ഭരണഘടന സുരക്ഷിതമായ കൈകളില്‍ ഏല്‍പിച്ചിട്ടാണ് തിരുമേനി കാലം ചെയ്തത്. തിരുമേനിയ്ക്ക് നീതിമാന്റെ നല്ല മരണം ലഭിക്കുകയും അദ്ദേഹം നല്ല കബറടക്കത്തോടെ യാത്രയാവുകയും ചെയ്തു. തിരുമേനിയുടെ ജീവിതം വീക്ഷിക്കുമ്പോള്‍ ചില പേരുകള്‍ നമ്മള്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്. മലങ്കര സഭാ ഭാസുരന്‍. ഭാസുരന്‍ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. സൂര്യന് നന്നായി ശോഭിക്കുവാനുള്ള കഴിവുണ്ട്. പിന്നെ സൂര്യന്ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുവാനുള്ള കഴിവുമുണ്ട്. സൂര്യനൊേലെ വട്ടശ്ശേരില്‍ തിരുമേനി പ്രകാശം പരത്തിക്കൊണ്ട് ആ നൂറ്റാണ്ടില്‍ നമുക്ക് മുമ്പായി ജീവിച്ചു. ആപ്രകാശം പ്രതിഫലിപ്പിക്കുന്ന ചന്ദ്രന് തുല്യമായ മെത്രാാപ്പോലീത്തമാരെ ത്തമാരെ സൃഷ്ടിക്കുകയും ചെയ്തു. മലങ്കര സിംഹമെന്നും തിരുമേനിയെ വിളിക്കാറുണ്ട്. സിംഹത്തിന്‍േറതായ ക്വാളിറ്റി തിരുമേനി പ്രകടിിച്ചിരുന്നു. മലങ്കര സഭയെ മുഴുവന്‍ ഒരുപോലെ നയിച്ചുകൊണ്ടു പോകുവാനും ഗര്‍ജ്ജനം മുഴക്കാനും തിരുമേനിയ്ക്ക് കഴിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ കേരളത്തിലെ സമൂഹമനിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു വ്യക്തിയാണ് വട്ടശ്ശേരില്‍ തിരുമേനി. തിരുമേനിയുടെ പ്രഗല്‍ഭനായ പിന്‍ഗാമിയായ ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ കാതോലിക്കാ ബാവ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിടത്തില്‍ എഴുതി വച്ചിട്ടുള്ള പ്രശസ്തമായ കാര്യമാണ് Time will not dim his glory.. വട്ടശ്ശേരില്‍ തിരുമേനി ഒരു കാലത്തിന്‍േറതായ പ്രത്യേകത കൊണ്ട് സഭയെ നയിക്കുവാന്‍ നിര്‍ബന്ധിതനായ ഒരു വ്യക്തിയാണ്. പക്ഷേ ആ കാലഘട്ടം കഴിഞ്ഞ് മെത്രാപ്പോലീത്ത ആയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുേമ്പാഴും തിരുമേനിയുടെ പ്രാധാന്യത്തിന് ഭംഗം വരാതെ നിലനില്‍ക്കുന്നു. ഈ നൂറ്റാണ്ടു കഴിഞ്ഞ് എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മലങ്കര സഭയെറ്റി പഠിക്കുന്നവരും മലങ്കര സഭയുടെ വിശ്വാസത്തെ അനുഗമിക്കാന്‍ ബാധ്യസ്ഥരായവരും തിരുമേനിയുടെ ഓര്‍മ്മ അംഭംഗുരം നിലനിര്‍ത്തും. തിരുമേനിയുടെ വിശുദ്ധിയും ഓര്‍മ്മയും എന്നും നില നില്‍ക്കട്ടെ.