കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ,് നോര്‍ത്ത് സോണും സൗത്ത് സോണും സംയുക്തമായി 2018 ജനുവരി 26-ന് വെളളിയാഴ്ച പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 12-ാം ഓര്‍മ്മപ്പെരുന്നാളിനെ തുടര്‍ന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. ഭദ്രാസന വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. ഓരോ ഭദ്രാസനത്തില്‍ നിന്നും ക്യാമ്പില്‍ സംബന്ധിക്കുന്നവരുടെ പേരുവിവരം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജനുവരി 22-ന് തിങ്കളാഴ്ച 4 പി.എം-ന് മുമ്പായി അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസിനെ അറിയിക്കേണ്ടതാണ്.