സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും.
ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. റീജിയണൽ കാൻസർ സെന്ററിലും, മെഡിക്കൽ കോളേജിലുമുള്ള രോഗികൾക്കിടയിൽ നിസ്തുലമായ സേവന പ്രവർത്തനമാണ് തിരുവനന്തപുരം ഹോളി ക്രോസ്സ് കോൺവെന്റ് അംഗമായ സിസ്റ്റർ നടത്തുന്നത്.
കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്‌തി ത്രൈമാസികയുടെ 30 വാർഷികത്തോടനുബന്ധിച്ചു 2014 മുതലാണ് ഈ അവാർഡ് നിലവിൽ വന്നത്.
ജനുവരി 27നു അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപോലിത്ത അവാർഡ് ദാനം നിർവഹിക്കും.
കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനവും ഇതോടു ചേർന്നുള്ള ദിവസങ്ങളിൽ നടക്കും.