ബഹറിന്‍ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം 

 മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിച്ചു. 11 വ്യാഴാഴ്ച്ച വൈകിട്ട് സന്ധ്യ നമസ്ക്കാരത്തിനു ശേഷം ഇടവകയില്‍ വച്ച് കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസ്ഥാനം (ലെ) വൈസ് പ്രസിഡണ്ട്  അജു റ്റി. കോശി സ്വാഗതവും കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവരും ആദ്ധ്യാത്മിക സംഘടന ഭാരവാഹികള്‍ ആയ കെ. ജി. ഡാനിയേല്‍ (സണ്‍ഡേ സ്കൂള്‍), ഏബ്രഹാം ജോര്‍ജ്ജ് (ആമോസ്), ജോസ് വര്‍ഗ്ഗീസ് (സെന്റ് പോള്‍സ്), റോയി ബേബി (ദിവ്യബോധനം), റീന ബിജു (മര്‍ത്തമറിയം സമാജം), സാംജി മാത്യു (കത്തീഡ്രല്‍ ക്വയര്‍), അജി ചാക്കോ (ഒ.സി.വൈ.എം. ബോംബേ ഭദ്രാസന അംഗം), അക്ഷര കുരുവിള (എം. ജി. ഒ. സി. എസ്. എം), മുന്‍ ഭാരവാഹികള്‍ ആയ ജോണ്‍ രാജു, ബോണി എം. ചാക്കോ, എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്ഥാനം സെക്രട്ടറി ജിനു ചെറിയാന്‍ ഈ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയം ക്വയര്‍ ഗാനങ്ങള്‍ ആലപിക്കുകയും, ട്രഷറര്‍ ജേക്കബ് ജോണ്‍ ഏവരോടും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു.
 ചിത്രം അടിക്കുറിപ്പ്:- ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ഷാജി കത്തീഡ്രലിന്റെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം