പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

പ. ബസ്സേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ വളളിക്കാട്ട് ദയറായില്‍ ആചരിച്ചു

വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 89-ാം ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അനുസ്മരണപ്രസംഗം നടത്തി. അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്ക് അവാര്‍ഡ്ദാനം നടത്തി. കബറിങ്കല്‍ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടന്നു.