കുന്നംകുളം ∙ അടുപ്പുട്ടി കരുണാലയം, ആശ്വാസഭവൻ എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ഐഎംഎ പ്രസിഡന്റ് ഡോ. രാജേഷ്, ഫാ. കെ. ഐ.ഏലിയാസ്, ജിന്നി കുരുവിള എന്നിവർ പ്രസംഗിച്ചു