സഭാ സമാധാന ലക്ഷ്യം എന്തിന്? / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

വലിയ ഒരു മരത്തിന്‍റെ ഉയരത്തിലേക്ക്പിടിച്ചുകയറിയ ഒരു കുട്ടി താഴേക്കു നോക്കി ആകെ ഭയക്കുന്നു.മരക്കൊമ്പില്‍ കുടുങ്ങി താഴെക്കിറങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായ ആ കുട്ടിയെ എങ്ങനെ രക്ഷിക്കും.കുട്ടിയെ രക്ഷിക്കുവാനായി എത്തിയവര്‍ക്ക് ഒരു ലക്ഷ്യമെയൂള്ളു. എങ്ങനെയും ആ കുട്ടിയെ താഴെയിറക്കി വീട്ടിലെത്തിക്കുക. ആ ലക്ഷ്യ പ്രാപ്തിക്കായി ബോദ്ധ്യത്തോടെ ചെയ്യാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. വേണമെങ്കില്‍ ഒരാള്‍ക്ക് കുട്ടിയുടെ അടുക്കലേക്ക് കയറിച്ചെന്ന് അവനെ പിടിച്ച് താഴെയിറക്കാം. അല്ലെങ്കില്‍ താഴേ ഒരു സുരക്ഷാ വല വിരിച്ച് അതിലേക്ക് ചാടുവാന്‍ നിര്‍ദ്ദേശിക്കാം. അതല്ലെങ്കില്‍ ആകാശത്ത് നിന്ന് ഹെലിക്കോപ്പ്റ്റര്‍ വഴിയായി ഒരു കയര്‍ താഴേക്കിറക്കി അതില്‍ പിടിച്ച് കയറാന്‍ കുട്ടിയോട് ആവശ്യപ്പെടാം. ഇതുപോലെ സഭാ പ്രശ്നത്തെ സമീപിക്കുമ്പോഴും പരിഹാരത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോദ്ധ്യമുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കുവാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ കഴിയും.2017 ജൂലൈ 3-ലെ കോടതി വിധിയോടെ മലങ്കര സഭയില്‍ ശാശ്വത സമാധാനത്തിനുള്ള പലപ്രായോഗികമായ അഭിപ്രായങ്ങളും പുറത്ത് വന്നത് അഭിനന്ദനാര്‍ഹമാണ്. അതേസമയം കുറെപേരെങ്കിലും വിഭാഗീയതയുടെ ചിന്തകള്‍ ശക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.ഈ പശ്ചാത്തലത്തില്‍ ആത്യന്തിക സമാധാന ലക്ഷ്യമെന്ന ആദ്യപാഠത്തിലേക്ക് ഒന്ന്ശ്രദ്ധിക്കുവാന്‍ ശ്രമിക്കാം. 2017 ജൂലൈ 3-ന്‍റെ വിധി ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രേരണ നല്കുന്നതാണ്. അതിന്‍റെ അന്തസത്ത അല്പവും നഷ്ടപ്പെടുത്താതെ തന്നെ സുവിശേഷത്തിന്‍റെയും വിശ്വാസത്തിന്‍റെയും പാതയില്‍ മുന്നേറി ജനഹൃദയങ്ങളെ ഒരുമിപ്പിക്കണമെങ്കില്‍ സമാധാനം എന്നത് പരമപ്രധാന ലക്ഷ്യമാകണമല്ലോ.സുപ്രീംകോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂഴുവന്‍ സഭയെയും മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെഴുന്നുന്നത്. സമാധാനം എന്ന ലക്ഷ്യം പ്രസ്ക്തമാകുന്നത് എന്തുകൊണ്ടെന്ന അന്വേഷണമാണിത.്

1. സഭയുടെ ആത്യന്തികമായ സ്നേഹവും വിധേയത്വവും അനുസരണവും യേശുക്രിസ്തുവിനോടാണെന്ന് ഉറപ്പിക്കുവാനും സാക്ഷിക്കുവാനുമായി സമാധാനമെന്ന ലക്ഷ്യത്തെ പ്രയോജനപ്പെടുത്താം : സഭയില്‍ ആത്യന്തികമായി നടപ്പാക്കേണ്ടത് യേശു ക്രിസ്തുവിന്‍റെ താല്പര്യമാണ്. പൗരോഹിത്യ നേതൃത്വം, സഭയില്‍ ക്രിസ്തുവിന്‍റെ സാന്നിധ്യമാണ്. അവര്‍, യേശു ക്രിസ്തുവില്‍ വെളിപ്പെട്ട ദൈവരാജ്യത്തിന്‍റെ വെളിച്ചംസഭയിലൂടെസംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടവരുമാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവിക സന്ദേശം മുറുകെ പിടിച്ച് നടപ്പാക്കുകയാണ് സഭയുടെ ദൗത്യം. ഇന്നത്തെയും നാളെത്തെയും സഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന മാനദണ്ഡവും പ്രചോദനവും ഇന്നലകളിലെ തിക്താനുഭവങ്ങളുടെയും ചിലരുടെ അപക്വവും തീവ്രവാദപരമായ ഇടപെടലുകളുടെയും വേദനയാര്‍ന്ന ഓര്‍മ്മകളും അനുഭവങ്ങളുമായിത്തീരാതെ സൂക്ഷിക്കേണ്ടതാണ്.

2. ഓര്‍ത്തഡോക്സിയുടെ കാതലായ പരിശുദ്ധ ത്രിത്വ വിശ്വാസവും ത്രിത്വാരാധനയും അര്‍ത്ഥവത്തായി സംരക്ഷിക്കപ്പെടുവാന്‍ സമാധാനമെന്ന ലക്ഷ്യം പരമപ്രധാനമാണ് : ഒരേ ഇച്ഛയോടും ലക്ഷ്യത്തോടും സമ്പൂര്‍ണ്ണ സ്നേഹത്തോടും പ്രവര്‍ത്തിക്കുന്ന നിത്യമായ സ്നേഹസമൂഹമായ പരിശുദ്ധ ത്രിത്വത്തെ വിശ്വസിച്ച് ആരാധിക്കുന്ന സഭ ഐക്യത്തിലേക്കും സ്നേഹത്തിലേക്കും വളരുന്നില്ലെങ്കില്‍ അത് നല്കുന്ന അര്‍ത്ഥം എന്തായിരിക്കും ?

3. അസാദ്ധ്യമെന്നുതോന്നുന്നവയെ പോലും സുസാദ്ധ്യമാക്കുന്ന ദൈവാശ്രയം എന്ന വിശ്വാസത്തില്‍ ബലപ്പെടുവാന്‍ സമാധാനമെന്ന ലക്ഷ്യം അതിപ്രധാനമാണ് : അനേക പതിറ്റാണ്ടുകളിലെ തിക്താനുഭവങ്ങളും മുറിവാര്‍ന്ന ഓര്‍മ്മകളും പരിഹരിക്കുവാനും അതിജീവിക്കുവാനും വീണ്ടും പ്രത്യാശയോടെ ദൈവകൃപയില്‍ ആശ്രയിച്ച് സമാധാനത്തിനായി എണ്ണമറ്റ പദ്ധതികള്‍ രൂപകല്പനചെയ്യുവാനും സഭയ്ക്ക് കഴിയേണ്ടതാണ്. ഭയത്തേയും ആശങ്കകളെയും അതീജീവിച്ച് സമാധാനത്തിനായി കുരിശെടുക്കുവാന്‍ ധൈര്യം പകരുന്നതാണ് വിശ്വാസം. മനുഷ്യാവതാരം ചെയ്ത്കഷ്ടത സഹിച്ച്, ദൈവരാജ്യത്തിന്‍റെ പുതുവെളിച്ചം പകര്‍ന്ന്, ക്രൂശിക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവും, ക്രിസ്തുവിലൂടെ ലഭ്യമാകുന്ന ത്രീയേക ദൈവാനുഭവവും ഒരു കഥയോ മിഥ്യയോ അല്ലല്ലോ; മറിച്ച് നിത്യമായി ജീവിക്കുന്ന ശക്തിദായക യാഥാര്‍ത്ഥ്യം ആണല്ലോ.ബാബിലോണിലെ അടിമത്വത്തില്‍ നിന്നു മോചിതരായി എസ്രായുടെ നേതൃത്വത്തില്‍ യേറുശലേമിലേക്കു മടങ്ങിപ്പോകുവാന്‍ ഒരുങ്ങുന്ന യഹുദ ജനം ആദ്യം യാത്രയില്‍ സുരക്ഷിതത്വത്തിനായി ബാബിലോണ്യ രാജാവിനോടു പട്ടാളത്തെ കൂട്ടിനു വിടാന്‍ ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും പിന്നീട് ദൈവസാന്നിദ്ധ്യമാണ് യഥാര്‍ത്ഥ സുരക്ഷിതത്വമെന്ന് തെളിയിക്കാനുള്ള വിശ്വാസം വീണ്ടെടുത്തതുപോലെ (എസ്രാ 8:21-23) പോലീസും പട്ടാളവുമില്ലാതെ പള്ളികളും ആരാധനകളും സുഗമമായി നടത്തുവാനുള്ള യഥാര്‍ത്ഥ ദൈവാശ്രയത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും വഴിയാണ് വീണ്ടെടുക്കേണ്ടത്. ഇതിനുവേണ്ടിയഹൂദവിശ്വാസികളുടെആ സമൂഹം അഹവാ ആറ്റിന്‍റെ അടുക്കല്‍ ഉപവാസം അനുഷ്ഠിച്ച് അപേക്ഷനടത്തിയതുപോലെ സഭാ സമാധാന ലക്ഷ്യത്തിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുവാനുള്ള കൃപയ്ക്കായി ഉപവാസപ്രാര്‍ത്ഥനകള്‍ മലങ്കരയിലൂടെനീളംക്രമീകരിക്കേണ്ടതല്ലേ?

4. നേത്യത്വത്തിന്‍റെ പ്രബോധനങ്ങള്‍ അവഗണിക്കപ്പെട്ട് തീവ്രവാദം ശക്തിപ്പെടാതിരിക്കാന്‍ സമാധാനമെന്ന ലക്ഷ്യം പ്രാവര്‍ത്തികമാകണം :ആത്യന്തിക സമാധാനം ഗൗരവമായി എടുത്താല്‍ മാത്രമേ ഓര്‍ത്തഡോക്സ് സഭയിലെ സമുന്നതമായ വിശ്വാസ പ്രബോധനം ഒളിമങ്ങാതെ സംരക്ഷിക്കപ്പെടുകയുള്ളു. ڇപ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും….. സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനുംڈ എന്നൊക്കെ ക്രിസ്തുവിനെക്കുറിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുകയും നിരന്തരംക്രിസ്തുവിനെ ആരാധിച്ച് അനുഭവിക്കുകയും ചെയ്തിട്ട് ആ ക്രിസ്തുവിന്‍റെ താല്പര്യത്തില്‍ സഭയുടെ ശാശ്വത സമാധാനത്തിന് ആത്മാര്‍ത്ഥമായ ആഗ്രഹമില്ലാതെ വന്നാല്‍ അത് മഹാ കാപട്യമാകും. നിയമപരമായി മാത്രേമേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന് പറഞ്ഞ് ക്രിസ്തുവിനെ മാറ്റി നിര്‍ത്തുമ്പോള്‍ പറയാതെ പറയുന്നത് ക്രിസ്തു ഇന്ന് സഭാ കാര്യത്തില്‍ പ്രായോഗികമല്ല, പ്രസക്തമല്ല എന്നായിരിക്കും. അതേ സമയം തന്നെ 1995-ലെയും 2017-ലെയും സഭാ സംബന്ധമായ സുപ്രീം കോടതി വിധികളിലും ഇതര വിധികളിലും ക്രിസ്തുശാസ്ത്രവും വേദപുസ്തകവും അക്രൈസ്തവരായ ന്യായാധിപډാര്‍ പോലും ഉദ്ധരിച്ചിട്ടുണ്ടെന്ന കാര്യവും ശ്രദ്ധയമാണ്.സഭയില്‍ ആത്യന്തിക സമാധാനത്തിന് ആത്മാര്‍ത്ഥമായും കാര്യക്ഷമമായും ശ്രമം നടത്താഞ്ഞാല്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള സഭാ നേതൃത്വത്തിന്‍റെ പ്രബോധനങ്ങള്‍ അവഗണിക്കപ്പെടും. ക്രിസ്തുവിന്‍റെ കല്പനകളെ അവഗണിച്ചുകൊണ്ട് സഭയില്‍ ജനങ്ങളെ അനുസരിപ്പിക്കാനുള്ള ഏത് നേതൃത്വത്തിന്‍റെയും ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമാകും. അത് അവഗണിക്കപ്പടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. അനുസരിപ്പിക്കുവാനും പിടിച്ച് നിര്‍ത്തുവാനും ‘ചേവകര്‍’ പോരാടുവാനുള്ള സാഹചര്യം ഒഴിവാക്കാന്‍

വ്യവഹാര രഹിത ശാശ്വത സമാധാന ലക്ഷ്യം പരമപ്രധാനമായി കണക്കാക്കേണ്ടിയിരിക്കുന്നു. അതല്ലങ്കില്‍ അപമാനിച്ചും അടരാടിയും സഭയില്‍ അച്ചടക്കം നിലനിര്‍ത്തുവാന്‍ കാര്യമായി ഇടപെടുന്ന ഒരു ന്യുനപക്ഷം കൂടുതല്‍ പ്രബലമാകുകയും മറ്റ് അനേകര്‍ സഭയില്‍ നിന്ന് അകലുകയും ചെയ്യും. ഈ സാഹചര്യം തീവ്രവാദം വളരാനുള്ള വളക്കുറൂള്ള മണ്ണായി സഭയെ മാറ്റും.

5. വിശ്വാസത്തില്‍ നിന്ന് നീരിശ്വര ഭൗതികവാദത്തിലേക്കുവീഴാതിരിക്കുവാന്‍ സമാധാനമെന്ന ലക്ഷ്യം മര്‍മ്മപ്രദാനമാണ് : യൂറോപ്പില്‍ നീണ്ടുനിന്ന കത്തോലിക്കാ പ്രേട്ടസ്റ്റന്‍റ് സംഘര്‍ഷങ്ങളും യുദ്ധങ്ങളും, പാശ്ചാത്യ സഭയുടെ അധികാര ദുര്‍വിനയോഗവും, വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുള്ള യൂറോപ്പ്യന്‍ പ്രബുദ്ധതയെയും സെക്ക്യുലറയിസേഷനെയും ശക്തമാക്കി. ക്രമേണ യൂറോപ്പില്‍ സഭകള്‍ തകരുകയും പള്ളികള്‍ മറ്റ് ഉപയോഗങ്ങള്‍ക്ക് വിറ്റഴിക്കപ്പെടുകയും ചെയ്യേണ്ടതായ ദുര്യോഗം വന്നു ചേര്‍ന്നു. ഇങ്ങനെയുളള ഗതികേടിലേക്ക് സഭയെ തള്ളിവിടാതിരിക്കാന്‍ അതീവ ശ്രദ്ധ ആവശ്യമായിരിക്കുന്നു.

6. സാമൂഹ്യ പ്രശ്നങ്ങളോട് പ്രത്യേകിച്ച് ശക്തിപ്പെടുന്ന വര്‍ഗ്ഗീയതയോട് പ്രതീകരിക്കുവാനുള്ള കരുത്ത് നിലനിര്‍ത്താന്‍ സമാധാനമെന്ന ലക്ഷ്യം ആത്യന്താപേക്ഷിതമാണ് : ലോകത്തില്‍ പൊതുവേയും ഭാരതത്തില്‍ പ്രത്യേകിച്ചും വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയോടും സാമൂഹ്യ അനീതികളോടും പ്രതികരിച്ച് നീതിക്കും സമാധാനത്തിനും നിലപാടെടുക്കുവാനുള്ള സഭയുടെ അടിസ്ഥാനപരമായ പ്രവാചക ദൗത്യം പ്രയോഗിക്കുവാന്‍ പറ്റാത്ത ഒരു സ്ഥിതി വിശേഷമാണല്ലോ ഉള്ളത്. ഏത് ക്രിസ്തീയ സമൂഹം ആ ദൗത്യം പ്രത്യേകിച്ച് കേരളത്തില്‍ നിറവേറ്റുവാന്‍ ഒരുങ്ങിയാലും സഭയിലെ പ്രശ്നമൊന്നു തീര്‍ത്തിട്ടു വരൂ എന്മ്പറഞ്ഞ് പൊതുസമൂഹം പരിഹസിക്കുവാനിടയുണ്ട്.

7. കരുണയുടെയും സമാധാനത്തിന്‍റെയും പ്രവര്‍ത്തനത്തിന് ചിലവിടേണ്ട കോടികണക്കിന് രൂപ ഇന്ത്യപോലെയുള്ള രാജ്യത്ത് സഭാ കേസ്സുകള്‍ക്ക് വീണ്ടും തുടരേ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യംഒഴിവാക്കാന്‍ സമാധാനമെന്ന ലക്ഷ്യം നടപ്പില്‍ വരേണ്ടതാണ് : സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുന്ന ഒരു സമുന്നത വിധി വന്നിട്ടും ആ വിധിയുടെ പിന്നിലെ തീവ്രമായ വികാരം അവഗണിച്ച് വീണ്ടും സംഘര്‍ഷങ്ങളും കേസുകളുമായി മുന്‍പോട്ടുപോകുന്ന ഒരു സാഹചര്യമുണ്ടായാല്‍ വീണ്ടും കോടികണക്കിന് രൂപ ചിലവാക്കേണ്ടി വരും. അത് ദാരിദ്യം കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും അനേകായിരങ്ങള്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുകയും മരിച്ച് വീഴുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസാക്ഷ്യവും ക്രിസ്തു വിരുദ്ധ പ്രവര്‍ത്തനവും ആകും. 2017-ല്‍ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 119 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഗോളവിശപ്പു സൂചികയില്‍ ഇന്ത്യ നേടിയത് ദക്ഷിണകൊറിയയ്ക്കും ഇറാഖിനുമൊക്കെ പിന്നിലായി നൂറാം സ്ഥാനമാണെന്നും വിസ്മരിക്കുവാന്‍ പാടില്ല.

8. ക്രിസ്തീയ സഭാംഗങ്ങള്‍ക്കെല്ലാമുണ്ടാകുന്ന അനാവശ്യമായ അപമാനം ഒഴിവാക്കാന്‍ സമാധാനമെന്ന ലക്ഷ്യം സര്‍വ്വപ്രധാനമാണ് : പരസ്പരം പോരാടുന്ന ക്രിസ്ത്യാനികളിലൂടെ, തുടരുന്ന സഭാ സംഘര്‍ഷങ്ങളിലൂടെ പൊതുസമൂഹ മദ്ധ്യത്തില്‍ ക്രിസ്തീയ സമൂഹം മുഴുവന്‍ ആക്ഷേപിക്കപ്പെടുന്നു എന്നു മാത്രമല്ല ദൈവ നാമം ദുഷിക്കപ്പെടുകയും ചെയ്യുന്നു. സഭാചരിത്രവും വിശ്വാസവും അറിയാവുന്ന സഭാംഗമായ പ്രസിദ്ധ എഴുത്തുകരാനായ ബന്യാമിന്‍റെ രണ്ട് നോവലുകള്‍ – അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, മാന്തളിരിലെ ഇരുപത് കമ്മ്യുണിസ്റ്റ് വര്‍ഷങ്ങള്‍ – സഭാ വഴിക്കനെ സംബന്ധിച്ച് പൊതുസമൂഹത്തിലേക്ക് സമൃദ്ധമായി ആക്ഷേപഹാസ്യം ചൊരിയുന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്..1995-ല്‍ വിധി വന്ന കാലത്തെക്കാള്‍അനേകം ഇരട്ടിയാളുകള്‍സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായതുകൊണ്ടും മറ്റും ഒരു കുഗ്രാമത്തിലെ പള്ളിയിലെ കലഹം പോലും അപ്പോഴപ്പോള്‍ ലോകം മൂഴുവന്‍ പ്രചരിക്കുന്നു എന്നുള്ളത് ഇന്നിന്‍റെ പ്രത്യേകതയാണ്.

9. ഓര്‍ത്തഡോക്സ് സഭയുടെ സര്‍വ്വ പ്രധാനമായ ആരാധന അര്‍ത്ഥവത്താകുവാന്‍ സഭയില്‍ സമാധാനം അനിവാര്യമാണ് : സത്യാരാധനയിലൂടെ ദൈവീകരണം പരമപ്രധാനമായി കാണുന്ന ഓര്‍ത്തഡോക്സ് സഭയ്ക്ക്അനുരഞ്ജനവും സമാധാനവുമെന്ന څആരാധനയ്ക്ക് മുന്‍പെയുള്ള ആരാധനയുംچ(ഘശൗഴ്യേ ആലളീൃല ഘശൗൃഴ്യേ)സുപ്രധാനമാണല്ലോ.. ആരാധനയിലെ പൂര്‍വ്വികരുടെ ആത്മീയ സാന്നിദ്ധ്യം പഠിപ്പിക്കുന്ന സഭയില്‍ 19 നൂറ്റാണ്ടുകള്‍ ഒരുമിച്ച് നിന്ന സഭയിലെ പൂര്‍വ്വികര്‍ എത്ര വേദനയോടെയാകുംഇന്ന് പങ്ക് കൊള്ളുന്നത്.

10. സാമൂഹ്യജീവിതം സുഗമമാക്കാന്‍ ചിലവഴിക്കപ്പെടേണ്ട സമയവും ഊര്‍ജ്ജവും അനാവശ്യമായി അപഹരിക്കപ്പെടാതിരിക്കാന്‍ സഭയില്‍ സമാധാനം സംപ്രാപ്യമാകണം: നീതിയുടെയും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകത്തിന് വെളിച്ചം നല്കി സാമൂഹിക ജീവിതം സുഗമമാക്കേണ്ട സഭയില്‍ തുടരുന്ന കലഹങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെയും ന്യായാധിപډാരുടെയും പോലീസുകാരുടെയും ഇതര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടേയും വളരെയധികം സമയവും ഊര്‍ജ്ജവും പരിഹാരമുണ്ടാക്കാന്‍ അപഹരിക്കേണ്ടി വരുന്നത് അഭികാമ്യമല്ല. ഇതല്ലാതെ തന്നെ അവരുടെ സത്വര ശ്രദ്ധ അനിവാര്യമായിരിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണല്ലോ.

11. സഭയിലെകുടുംബങ്ങളിലും ഇടവകകളിലുംസ്ഥാപനങ്ങളിലുമുള്ള ഇതര പ്രശ്നങ്ങളും കലഹങ്ങളും ശമിക്കുവാനും പുതിയവ രൂപപ്പെട്ട് വളരാതിരിക്കാനും സമാധാനലക്ഷ്യം പ്രചോദനമാകും :വര്‍ദ്ധിച്ചുവരുന്ന കുടുംബ ശീഥിലീകരണവും വിവാഹമോചനവും ഇതര കലഹങ്ങളും പരിഹരിക്കുവാന്‍ വിജയകരമായ സഭാ സമാധാന പരിശ്രമങ്ങള്‍ പരോക്ഷമായി പ്രചോദനവും പ്രകാശവും നല്കും. മനുഷ്യ മനസ്സുകളില്‍ രൂഡമൂലമാകുന്ന വിദ്വേഷത്തെ പറിച്ചെറിഞ്ഞ് സ്നേഹത്തിന്‍റെ തൈ നട്ട് പിടിപ്പിക്കുന്നത് പരമപ്രദാനമായ ക്രിസ്തീയ ദൗത്യമാണല്ലോ.

12. ദൈവസാന്നിധ്യം ഏറ്റവും നിറഞ്ഞുനില്ക്കുന്നദൈവാലയത്തില്‍ മാത്രം കക്ഷി പറഞ്ഞ് ഒരുമിച്ചുവരാന്‍ പറ്റാത്ത സാഹചര്യം മാറ്റിയെടുക്കാന്‍ സമാധാനലക്ഷ്യം അനിവാര്യമാണ് : പഠന സ്ഥാപനങ്ങളിലും ആശുപത്രികളിലും
ബസ്സിലും ട്രെയിനിലും ഓഫീസുകളിലുമെല്ലാം കക്ഷിയുടെ വിഭാഗീയത കൂടാതെ ഒരുമിച്ചുവരുവാന്‍ സഭാംഗങ്ങള്‍ക്ക് കഴിയുമ്പോള്‍ സ്നേഹവും സമാധാനവും പഠിപ്പിക്കുന്ന പള്ളിയില്‍ മാത്രം ഒരുമിച്ചുവരുവാന്‍ സാധിക്കാതെ വരുന്നത് ഒരു മഹാ വൈരുദ്ധ്യമാണ്.

13. സഭയുടെ വൈവിധ്യമാര്‍ന്ന ധാരാളം ആത്മീയ സ്രോതസ്സുകളും സൗകര്യങ്ങളും വരങ്ങളുമെല്ലാം വിഭാഗീയതയ്ക്കുപരിയായി പൊതുവായി മലങ്കരയിലെ മുഴുവന്‍ സഭാംഗങ്ങള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ സമാധാനലക്ഷ്യം നിര്‍ണ്ണായകമാണ് : പുതിയ തലമുറകളെ സംബന്ധിച്ചുണ്ടായിരുന്ന ബഹുവിധമായ ആത്മീയ പഠനോപാധികള്‍, വൈദിക
ശ്രേഷ്ഠരുടെ നല്‍വരങ്ങള്‍ തുടങ്ങി അനേകകാര്യങ്ങള്‍ കക്ഷിഭേദമെന്യേ പൊതുവായി പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നത് എത്രയോ അനുഗ്രഹകരമാണ്. ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലുള്ള ഇന്ത്യയിലെ മൂന്നു സെമിനാരികള്‍ ചേര്‍ന്ന് ചിന്തിച്ചാല്‍ ഏഷ്യയിലെ ആദ്ധ്യാത്മിക പഠന പരിശീലന രംഗത്ത് അതിശ്രേഷ്ഠമായ ദൈവശാസ്ത്ര സംഭാവനകള്‍ നല്കുവാന്‍ സാധിക്കും.

14. പരിശുദ്ധډാരിലൂടെയുള്ള പരിശുദ്ധാത്മ ശബ്ദം കേട്ടനുസരിക്കുവാനുള്ള ഉത്തരവാദിത്വം പ്രാവര്‍ത്തികമാക്കുവാന്‍ സഭാ സമാധാനമെന്ന ലക്ഷ്യം വളരെ പ്രധാനമാണ് : പരിശുദ്ധډാരിലൂടെ ഒഴുകിയെത്തുന്ന സമാധാനാഹ്വാനം സഭയുടെ ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള പരിശുദ്ധാത്മ ശബ്ദമാണ്. പല പതിറ്റാണ്ടുകള്‍ സഭയുടെ നډയ്ക്കും സ്വാതന്ത്ര്യത്തിനും അത്യാദ്ധ്വാനം ചെയ്ത പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അന്ത്യകല്പനയില്‍ ഇപ്രകാരം എഴുതി : “…. ചെറിയ ആട്ടിന്‍ കൂട്ടമാകുന്ന നമ്മുടെ ഈ പാവപ്പെട്ട സഭ ചിന്നഭിന്നമായി തീരാതിരിക്കാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടുകൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണമെന്നുള്ളത് ദൈവസന്നിധിയില്‍ നിങ്ങളുടെ സര്‍വ്വപ്രധാന ചുമതലയായി നമ്മുടെ പ്രിയ മക്കളില്‍ ഒരോരുത്തരും സ്വീകരിക്കണമെന്ന് നമ്മുടെ അവസാന ശ്വാസത്തോടുകൂടി നാം പ്രബോധിപ്പിച്ചുകൊള്ളുന്നു. ഫറവോനെ പോലെ ഹൃദയ കാഠിന്യമുണ്ടാകാതെ നമ്മുടെ കര്‍ത്താവില്‍ നിന്ന് അനുഗ്രഹം പ്രാപിച്ച ചെറിയ ശിശുക്കളെപ്പോലെയുള്ള മാര്‍ദ്ദവഹൃദയത്തോടു കൂടി നമ്മുടെ ഈ അപേക്ഷയെ നിങ്ങള്‍ സ്വീകരിക്കുമെന്ന് നാം വിശ്വസിച്ചുകൊള്ളുന്നു……. നമ്മുടെ അസ്ഥികള്‍ നമ്മുടെ പിതാക്കډാരുടെ അസ്ഥികളോട് ചേര്‍ന്ന ശേഷവും നമ്മുടെ എളിയ സഭയുടെ യോജിപ്പിനായി സകല വാദങ്ങളും വഴക്കുകളും മറന്ന് പ്രവര്‍ത്തിക്കാനുള്ള സല്‍ബുദ്ധി നിങ്ങളില്‍ നിലനിലക്കണമെന്നുള്ള നമ്മുടെ ബലഹീനമായ പ്രാര്‍ത്ഥന എപ്പോഴും ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെടുന്നതാണെന്ന് നിങ്ങള്‍ വിശ്വസിച്ചുകൊള്ളണം…”

പരിശുദ്ധډാരും ശുദ്ധിമതികളുമെല്ലാം കാണപ്പെടാത്ത ലോകത്തില്‍ സമാധാനത്തിനായി തങ്ങളുടെ മദ്ധ്യസ്ഥതയിലൂടെ സര്‍വ്വാത്മനാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാണപ്പെടുന്ന നാമോ ഈ ലോകത്തില്‍ സമാധാന യോജിപ്പിനായി സര്‍വ്വാത്മനാ പരിത്യാഗത്തോടുകൂടി പരിശ്രമിക്കാന്‍ നമ്മെ ഭരമേല്പിച്ചിട്ടുള്ള ദൈവീക ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റിയോ എന്ന് ദൈവവും പരിശുദ്ധന്‍മാരും ഉറ്റുനോക്കുകയാണ്. സഭയെ സംബന്ധിച്ച് സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് സഭയുടെ ഐക്യവും എന്ന ദര്‍ശനമാണിവിടെ വ്യക്തമാകുന്നത്. സുപ്രീം കോടതി വിധികളില്‍ വ്യക്തമാകുന്നതും സ്വാതന്ത്ര്യവും സമാധാനവും സുന്ദരമായി സമന്വയിപ്പിക്കുന്ന ഈ ദര്‍ശനം തന്നെയാണ്. ഈ സമാധാന പ്രയ്തനത്തില്‍ ഫറവോനെപ്പോലെ ഹൃദയ കാഠിന്യം ഒഴിവാക്കണമെന്ന് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അന്ത്യ കല്പനയില്‍ പറയുമ്പോള്‍ വിഭാഗീയതയും കേസ്സും മാത്രമായി മുന്‍പോട്ടു പോയി ഫറവോനും കൂട്ടര്‍ക്കും ചെങ്കടലിലുണ്ടായ അനുഭവം വരാതിരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലും കൂടിയായി വേണം അതിനെ കരുതുവാന്‍. അക്കൂട്ടത്തില്‍ തന്നെകര്‍ത്താവിന്‍റെ അടുക്കല്‍ വന്ന് അനുഗ്രഹം പ്രാപിച്ച ശിശുക്കളെ പോലെ മാര്‍ദ്ദവഹൃദയത്തോടെ ഈ അപേക്ഷയെ സ്വീകരിക്കണമെന്ന് പറയുമ്പോള്‍ സുവിശേഷാനുസൃതം രൂപാന്തരപ്പെട്ട് മനസ്സ് പുതുക്കി സമാധാനമെന്ന അനുഗ്രഹം പ്രാപിക്കേണ്ടതിന്‍റെ ആവശ്യകതയും ഓര്‍മ്മപ്പെടുത്തുകയാണ്.

15.സഭാംഗങ്ങള്‍ക്കെല്ലാം ദൈവരാജ്യ ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ പ്രവര്‍ത്തിച്ചതിന്‍റെ സംതൃപ്തിയോടെ ചരിത്രത്തില്‍ നിന്ന് കടന്നു പോകുവാന്‍ സമാധാന ലക്ഷ്യം തെളിയിച്ച് നല്കപ്പെടണം. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനില്‍ നډയ്ക്കായി പോരാടുവാനും ലോകത്തെ രൂപാന്തരപ്പെടുത്തുവാനുമുള്ള തൃഷ്ണയുണ്ട്. എന്നാല്‍ ഇതിനെആവിധത്തില്‍ ഉപയോഗിച്ചല്ലെങ്കില്‍ പരസ്പരം പോരാടി വിദ്വേഷം വ്യാപിപ്പിച്ച് ജീവിതാന്ത്യത്തില്‍ പുറകോട്ട് നോക്കുമ്പോള്‍ അസംതൃപ്തിയോടെ കടന്നുപോകേണ്ടി വരും. ശരിക്കും വിദ്വേഷത്തോടെ പോരാടേണ്ടത് വിദ്വേഷത്തോടും അനീതികളോടുമാണല്ലോ; അല്ലാതെ അതിനു അടിമകളാകുന്ന മനുഷ്യരോടോ ശത്രുക്കളെന്ന് തെറ്റിദ്ധരിക്കപ്പെടുവരോടോ അല്ലല്ലോ. ദൈവരാജ്യപ്രവര്‍ത്തനത്തിനു മുന്‍ഗണന നല്കുവാനും പരസ്പരം സ്നേഹിക്കുവാനും യേശു പഠിപ്പിച്ചത് ചരിത്രത്തില്‍ വെച്ച് തന്നെ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിച്ച് തുടങ്ങുവാനാണല്ലോ. ആത്യന്തികമായി നീതിയുടെയും സമാധാനത്തിന്‍റെയും ലക്ഷ്യപ്രാപ്തിയ്ക്കുള്ള പരിശ്രമങ്ങളിലൂടെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വിഭാഗീയത വളര്‍ത്തിയും വിദ്വേഷത്തിലൂടെ പോരാടിയും ജീവിതത്തിന് അര്‍ത്ഥവും അധികാരവും നേടുവാനുമുള്ള പ്രലോഭനത്തില്‍ അകപ്പെടുവാനുള്ള സാധ്യത വളരെയധികമാണ്.

ലക്ഷ്യം വ്യക്തമായാല്‍ മാര്‍ഗ്ഗംപലതും തെളിയും. ക്രിസ്തുവില്‍ വെളിപ്പെട്ട ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ അതിനെ അന്വര്‍ത്ഥമാക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ചൊരിയപ്പടുന്ന സഹായമാണല്ലോ കൃപ.ഇതെല്ലാം അവഗണിച്ച് ക്രിസ്തു വിരുദ്ധ താല്പര്യങ്ങളില്‍ സഭയെ പണിയുവാനുള്ള ശ്രമങ്ങള്‍ സഭയെ നശിപ്പിക്കാനുള്ള പ്രലോഭനമാണെന്ന് തിരിച്ചറിയാനുള്ള വെളിച്ചമാണ് ഇന്നിന്‍റെ ആവശ്യം.അപ്പോള്‍ ശാശ്വതസമാധാനം സാക്ഷാത്കരിക്കാന്‍ നൂറ് കണക്കിന് സ്വപ്ന പദ്ധതികള്‍ രൂപപ്പെടുകയും അനേകര്‍ മുന്നിട്ടിറങ്ങുകയും ചെയ്യും.ആരാധനയും വിശ്വാസവും സത്യസന്ധമാകുന്നത് അവയ്ക്കനുസൃതമായ ധാര്‍മ്മികതയും പ്രവര്‍ത്തനങ്ങളും ഉണ്ടാകുമ്പോഴാണല്ലോ. ‘സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാډാര്‍چ എന്ന് തുടങ്ങി ക്രിസ്തുവിന്‍റെ അനേക പ്രബോധനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് പ്രയോഗികതയുടെ പ്രാധാന്യമാണ്. ഗിരിപ്രഭാഷണത്തിലൂടെ ചരിത്രത്തില്‍ തന്നെ അനുഭവവേദ്യമാകേണ്ട ദൈവരാജ്യാനുഭവത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ പങ്കുവെച്ചിട്ട് അതിന്‍റെ ഉപസംഹാരമായി പറയുന്നത് തന്‍റെ ഈ വചനങ്ങളെ കേട്ടു പ്രവര്‍ത്തിക്കുന്നവര്‍ പാറമേല്‍അടിസ്ഥാനമിട്ട് വീട് പണിയുന്നവനെപ്പോലെയുമാകുന്നു എന്നാണല്ലോ (വി. മത്തായി 7:24-27). വെല്ലുവിളികളുടെയുംപ്രതിസന്ധികളുടെയും നടുവില്‍ വീണുപോകാതെ വ്യക്തിയേയും കുടുംബത്തേയേയും സഭയേയും ഉറപ്പിച്ചുനിര്‍ത്തുന്ന അടിസ്ഥാനമാണ് ദൈവിക അരുളപ്പാടുകളെ നിവര്‍ത്തിക്കാനുള്ള സന്നദ്ധത. അതനുസരിച്ച് സമാധാനം പ്രധാന ലക്ഷ്യമാക്കി അനേക കര്‍മ്മ പദ്ധതികള്‍ അടുത്തഅഞ്ചോ പത്തോ അല്ലെങ്കില്‍ കുറച്ചു പതിറ്റാണ്ടുകളോ മുന്നില്‍ കണ്ടുകൊണ്ടു തയ്യാറാക്കുമ്പോള്‍ സ്വര്‍ഗ്ഗം പ്രസാദിക്കും, സഭ സുസ്ഥിരമാകും, ദൈവനാമം മഹത്വപ്പെടും, മനുഷ്യ മനസ്സുകളില്‍ ദൈവിക സന്തോഷം നിറഞ്ഞുകവിയും.

അല്പം പ്രായോഗികം

മാരകരോഗം ബാധിച്ച് ആശുപത്രിയിലായിരിക്കുന്ന ഒരാളുടെ സൗഖ്യം സര്‍വ്വ പ്രധാന ലക്ഷ്യമാക്കി വിവിധ രീതികളില്‍ ഡോക്ടര്‍മാരും, നേഴ്സ്സുമാരും, തഞമ്യ ടെക്നിഷ്യനും, ലാബ്ടെക്നിഷ്യനും, ഫാര്‍മസിസ്റ്റും, ബന്ധുമിത്രാദികളും എല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സഭാഗാത്രത്തെബാധിച്ച വിദ്വേഷ വിഭാഗീയ രോഗംസൗഖ്യമാക്കാന്‍ ഇതുപോലെ മെത്രാപ്പോലീത്തډാരും വൈദീകരുംസമൂഹത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന അത്മായരുമെല്ലാം വിവിധ തരത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സമാധാനം മാത്രം ലക്ഷ്യമാക്കിയുള്ള നവമാധ്യമ ഗ്രൂപ്പുകളും, ഐക്യവും സമാധാനവും പ്രധാന പ്രമേയമാക്കുന്ന ഹൃസ്വ ചിത്രങ്ങളും, സെമിത്തേരിയും പള്ളിയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സമാധാന പ്രവര്‍ത്തന യഞ്ജങ്ങളും, വിഭാഗീയതയുക്കുപരിയായി മെത്രാപ്പോലീത്തډാരുടെയും വൈദീകരുടെയും ആത്മീയ സമ്മേളനങ്ങളിലെ പങ്കാളിത്തവും, സ്നേഹവും അനുസരണവും അടിസ്ഥാനമാക്കിയ വേദപഠന പദ്ധതികളും, മെത്രാപ്പോലീത്തډാരുടെയും വൈദികരുടെയും അത്മായരുടെയും പരസ്പര സന്ദര്‍ശനവും സംസാരവും, പഴയ സെമിനാരിയും ഉദയഗിരി സെമിനാരിയും നാഗ്പൂര്‍ സെമിനാരിയും ചേര്‍ന്നുള്ള സമാധാന ദൈവശാസ്ത്ര സെമിനാറുകളും ഒക്കെയായി ഒരു നൂറു പദ്ധതികളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഒരു സമാധാന സ്വപ്ന പദ്ധതി രൂപീകരിക്കേണ്ടതല്ലേഅതിനുവേണ്ടി പൂര്‍ണസമയം പ്രവര്‍ത്തിക്കുന്ന ഒരു സമാധാന ശാക്തീകരണ വിഭാഗവും ആവശ്യമാണല്ലോ.

പ്രഭാത സൂര്യന്‍റെ പ്രകാശ കിരണങ്ങള്‍ ഉറക്കമുണരാന്‍ മനസ്സുള്ളവര്‍ക്ക് പ്രസാദകരമാകും; അത് അവരെ പ്രശോഭിതരാക്കും. നീതിയിന്‍ സൂര്യനും സമാധാന പ്രഭുവുമായ ക്രിസ്തു വരുവാനുള്ളവന്‍ മാത്രമല്ല വന്നവനും വന്നുകൊണ്ടേയിരിക്കുന്നവനുമാണെന്നു കൂടി ഓര്‍ക്കാം.