ജീവിച്ചിരുക്കുമ്പോൾ മൂന്ന് പ്രാവശ്യം തന്റെ മരണ വാർത്ത ആസ്വദിച്ചു അഭി.തെയോഫിലോസ് തിരുമേനി…
2013 ..കഷ്ടനുഭവ ആഴ്ച്ച ശിശ്രൂഷക്ക് പോയപ്പോൾ അമേരിക്കയിലെ ആശുപത്രിയിൽ ക്യാസർ രോഗിയാണ് എന്ന് അറിഞ്ഞു ചികിൽസയിൽ ഇരിക്കുന്ന സമയം … മലങ്കര സഭ മുഴുവൻ വാർത്ത പരന്നു… വാർത്ത പല വഴി വ്യാപിച്ചപ്പോൾ പലരും കാലം ചെയിതു എന്ന് പ്രചരിപ്പിച്ചു… കിടക്കയിൽ കിടന്ന് തിരുമേനി തന്റെ ആദ്യ മരണം പുഞ്ചിരി യോട് കൂടെ അസ്വാദിച്ചു…
2015 ൽ ആണ് രണ്ടാമത്തെ വാർത്ത പ്രചരിച്ചത്… മാർത്തോമ സഭയിലെ സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ തിരുമേനി മസ്ക്കറ്റിൽ നിന്ന് വരുന്ന തിരുമേനി ബോധ രഹിതൻ ആയി ..കാലം ചെയിതു … വാർത്ത എങ്ങും പരന്നു… ആ പിതാവിന്റെ പേരിന്റെ കൂടെ ഉള്ള സഫ്രഗൻ പലരും വാർത്ത പ്രചരിപ്പിക്കുന്ന തിരക്കിൽ വിട്ട് പോയി…ഓർത്തോഡോക്സ് സഭയുടെ മലബാർ ഭദ്രസന ആസ്ഥാനത്ത് ഫോൺ നിലക്കാതെ ശബ്ദിച്ചും.. അഭി.തിരുമേനിയുടെ സാരഥി ഷാജിയുടെയും സെക്രട്ടറി ശെമ്മാശന്റയും ഫോണിന്റെ അവസ്ഥയും മറ്റൊന്ന് അല്ലായിരുന്നു…ജീവിച്ചിരുക്കുമ്പോൾ തന്നെ തന്റെ രണ്ടാമത്തെ മരണ വാർത്തയും അഭി.പിതാവ് കേട്ടു.. പിന്നീട് പല വേദികളിലും പ്രസംഗിക്കുകയും പുസ്തകങ്ങളിൽ എഴുതുകയും ചെയിതു , അപ്പോൾ അദ്ദേഹം പറയുമായിരിന്നു എന്റെ മൂന്നാമത്തെ ശെരിക്കും ഉള്ള മരണം ഞാൻ സന്തോഷത്തോടെ കാത്തിരിക്കുന്നു എന്ന്… എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മൂന്നാമത്തെ മരണ വാർത്തയും കെട്ടിട്ടാണ് അഭി.തിരുമേനി കാലം ചെയ്‌തത്…
ഒരിക്കൽ പോലും അദ്ദേഹം മരണത്തെ ഭയന്നിരുന്നില്ല… ഓരോ വാർത്ത വരുമ്പോഴും തിരുമേനി അത് പുഞ്ചിരിക്കുന്ന മുഖത്തോടെ മറ്റുള്ളവരോട് പറഞ്ഞു ആസ്വദിക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്… മരണം പോലും തോറ്റ്പോയി ആ ദൈവ സ്നേഹത്തിന് മുമ്പിൽ എന്ന് തോന്നുന്നു..