The Catholicos of the Malankara Orthodox Church with His Holiness the Patriarch of the Ethiopian Orthodox Church had been received by the President of Ethiopia Hon. Mulatu Teshome at the Presidential Palace, at ten a.m local time, Addis Ababa
പരിശുദ്ധ കാതോലിക്കാ ബാവായും എത്യോപ്യന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി
എത്യോപ്യയിലെ ദേശീയ ഉത്സവമായ സ്ലീബാ പെരുന്നാളില്‍ ദേശീയ അതിഥിയായി പങ്കെടുക്കാന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണമനുസരിച്ച് ആഡീസ് അബാബയില്‍ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, എത്യോപ്യന്‍ പാത്രിയര്‍ക്കീസും ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രസിഡന്‍റ് മലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളളതായിരുന്നു കൂടിക്കാഴ്ച്ച .
മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും പാത്രിയര്‍ക്കേറ്റ് അരമനയിലേക്ക് മടങ്ങി.