വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം

വരിക്കോലി സെന്‍റ് മേരീസ് പളളിയിലെ ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പളളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  സമീപത്തുളള വീട്ടീലേക്ക് ഓടികയറിയാണ് ആക്രമത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫാ. വിജു പറഞ്ഞു.   സുപ്രീം കോടതി വിധിയനുസരിച്ച് പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്കാണ്.  തുടര്‍ന്ന് പളളിയില്‍ പെയ്ന്‍റിംഗ് നടപടിയാരംഭിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വൈകിട്ട് പുത്തന്‍കുരിശ്  പോലീസിന്‍റെ കാവലിലാണ് അച്ചന്‍ വീട്ടിലേക്ക്  പുറപ്പെട്ടത്.  പുത്തന്‍ കുരിശ് സ്റ്റേഷന്‍ പരിധി അവസാനിച്ചപ്പോള്‍  പോലീസ് സംഘം മടങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണം.  നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അക്രമം സൃഷ്ടിക്കാനുളള നീക്കമാണ് യാക്കോബായ സഭ നടത്തുന്നതെന്ന് ഫാ. വിജു ഏലിയാസ് കുറ്റപ്പെടുത്തി.

പ്രതിഷേധിച്ചു

ബാംഗ്ളുർ: – വരിക്കോലി സെ.മേരീസ് ഓർത്തഡോക്സ് പള്ളി വികാരി റവ ഫാ. വിജു ഏലിയാസ് അച്ചനെ വളരെ നിചമായ രീതിയിൽ ഇന്നലെ വിഘടിത വിഭാഗം മർദ്ദിച്ചതിൽ മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം. ഓ. ജോൺ അച്ചൻ ശക്തമായി പ്രതിക്ഷേതിച്ചു. ഈ കിരതമായ പ്രവർത്തനങ്ങൾ ചെയ്യുത വരെ നിയമത്തിന് മുൻപിൽ കൊണ്ടുവന്നു മാതൃക പരമായി ശിക്ഷിക്കണമെന്ന അച്ചൻ ബഹു. സർക്കാരിനോട് അവശ്യപ്പെട്ടു.

സമാധാന ശ്രമം നടക്കുന്ന ഈ സമയങ്ങളിൽ പ്രകോപന പരാമായ ഇത്രം നടപടികൾ ഗുണത്തെക്കാൾ കടുതൽ ദോഷം ഉണ്ടാകും എന്ന് അച്ചൻ പ്രസ്താവനയിൽ പറഞ്ഞു.

സന്ദര്‍ശിച്ചു

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മെൻ ഫാ. വിജു എലിയാസിനെ കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം പ്രിൻസ് എലിയാസ്, കോലഞ്ചേരി പള്ളി ട്രസ്റ്റി സജു പി വര്ഗീസ് എന്നിവർ കൂടെ കൂടെ ഉണ്ടായിരുന്നു.

വിജു ഏലിയാസ് അച്ചനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധം ശക്തം

വരിക്കേോലി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ധിച്ചതില്‍ വന്‍ പ്രതിഷേധം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അച്ചന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി വിധിയനുസരിച്ച് വരിക്കോലി പള്ളിയുടെ നിയന്ത്രണം ഒാര്‍ത്തഡോക്സ് സഭയ്ക്കായിരുന്നു. പള്ളിക്കുള്ളിലെ നവീകരണ  പ്രവര്‍ത്തനങ്ങളുടെ പേരില്‍ അക്രമം സൃഷ്ടിക്കാനുള്ള നീക്കമാണ് യാക്കോബായ സഭ നടത്തുന്നതെന്ന് ഫാ. വിജുഏലിയാസ് കുറ്റപ്പെടുത്തി. അക്രമത്തിന്‍റെ മറവില്‍ കോടതി വിധിയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ. സജി വര്‍ഗ്ഗീസ് ആമയില്‍, യുവജനപ്രസ്ഥാനം കേന്ദ്ര നേതൃത്വം, എം.ജി.ഒാ.സി.എസ്.എം ഭാരവാഹികള്‍ തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.