ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. നിയമനം സെപ്റ്റംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായാണ് സഹായ മെത്രാപ്പോലീത്തമാരെ നിയോഗിക്കുന്നത്.
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചുമതലയില്‍ ആയിരുന്നു അലക്സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്താ . നിലവില്‍ അടൂര്‍- കടമ്പനാട് ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തയാണ് ഡോ. സഖറിയാസ് മാര്‍ അപ്രേം.