Geevarghese Samuel (42 years) passed away

ദുബായ് : പന്തളം  ഉളനാട്‌ പന്നിക്കുഴിയിൽ സാമുവലിന്റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു – 42 ) ദുബായിൽ നിര്യാതനായി.
ഉളനാട്‌ കുന്നത്ത് സിജിയാണ് ഭാര്യ.
മക്കൾ:  മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ)
തുമ്പമൺ കൈതവന കുടുംബാംഗം കുഞ്ഞമ്മ സാമുവേലാണ് മാതാവ്.

കഴിഞ്ഞ 17 വർഷമായി ദുബായിലെ എഫ്.എൻ.സി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ദുബായ് : കഴിഞ്ഞ ദിവസം ദുബായിൽ നിര്യാതനായ  പന്തളം  ഉളനാട്‌ പന്നിക്കുഴിയിൽ സാമുവലിന്റെ മകൻ ഗീവർഗീസ് സാമുവേലിന്റെ (ബിജു – 42 ) എംബാമിംഗ്  (ചൊവ്വാ, 19/09/2017)  ഉച്ചക്ക് 1 മണിക്ക് മുഹൈസിന മെഡിക്കൽ ഹെൽത്ത് ഫിറ്റ്നസ് സെന്ററിൽ നടക്കും.
സംസ്കാരം ബുധൻ ഉച്ചക്ക് 2 മണിക്ക് ഉളനാട്‌ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : 050 – 545 2006 (Varghese – Brother)