ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

നവാഭിഷിക്തനായ സി.എസ്.എെ സഭയുടെ കൊല്ലം-കൊട്ടാരക്കര ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. തോമസ് പി. സഖറിയ, പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് ബിഷപ്പിനെ സ്വീകരിച്ചു.